12 November Tuesday

കഞ്ചാവ് പിടിച്ച കേസില്‍ 10,000 രൂപ പിഴ

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019
കാഞ്ഞങ്ങാട് 
കാറിൽ നിന്ന് 270 ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ പതിനായിരം രൂപ പിഴ. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) യാണ് നീലേശ്വരം ചിറപ്പുറം ആഷിഖ് മൻസിലിലെ പി പി മുഹമ്മദ് ആഷിഖിന് പിഴശിക്ഷ വിധിച്ചത്.2018 സെപ്റ്റംബർ 17 നായിരുന്നു  സംഭവം. പടന്നക്കാട്  കുറുന്തൂർ ദുർഗാ പരമേശ്വരി ക്ഷേത്ര കമാനത്തിനു സമീപമാണ് കാർ പിടിയിലായത്.
പ്രധാന വാർത്തകൾ
 Top