17 June Monday

മധുര മാമ്പഴക്കാലം സാഹിത്യ ക്യാമ്പ‌് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019
കാഞ്ഞങ്ങാട് 
ജില്ലാ ലൈബ്രറി കൗൺസിലിന്റെയും മേലാങ്കോട്ട് എ സി കണ്ണൻ നായർ സ്മാരക ഗവ. യുപി സ്കൂളും കാഞ്ഞങ്ങാട് അതിയാമ്പൂർ ബാലബോധിനി ഗ്രന്ഥാലയത്തിൻ സംഘടിപ്പിച്ച  മധുര മാമ്പഴക്കാലം സാഹിത്യ ക്യാമ്പ‌് സമാപിച്ചു. 
പ്രകൃതിയെയും നാട്ടിൻ പുറത്തെയും അറിഞ്ഞും അനുഭവിച്ചും 40 വിദ്യാർഥികളാണ്  ക്യാമ്പിൽ പങ്കെടുത്തത്. കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകൾ സന്ദർശിച്ചു.  മുതിർന്നവരുമായി മാവോർമ  വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു.  നാടും നാട്ടുരുചികളും വിഷയത്തിൽ ചർച്ചയും കഥാ ശില്പശാലയും സംഘടിപ്പിച്ചു. ഇ പി രാജഗോപാലൻ, അംബികാസുതൻ മാങ്ങാട്, പി വി ഷാജി കുമാർ, ടി പി വേണുഗോപാലൻ എന്നിവർ ശില്പശാലയിൽ സംസാരിച്ചു. സമാപന സമ്മേളനത്തിൽ പയ്യന്നൂർ കുഞ്ഞിരാമൻ രചിച്ച കുട്ടികളുടെ നായനാർ എന്ന പുസ്തകവും കാർഷിക കോളേജിന്റെ നേതൃത്യത്തിൽ മാവിൻ തൈയും വിതരണം ചെയ്തു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അധ്യക്ഷനായി.  കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ  വി വി രമേശൻ, ബാലസാഹിത്യ അഡ്മിനിസ്ട്രേറ്റീവ‌് ഓഫീസർ ഒ മധു,  കൊടക്കാട് നാരായണൻ,  ബി ബാബു, ഡോ. കെ വി സുമേഷ്,  ക്യാമ്പ്ഡയറക്ടർ പയ്യന്നൂർ കുഞ്ഞിരാമൻ, ബി ബാബു, കോമൻ കല്ലിങ്കൽ  എന്നിവർ സംസാരിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി പി അപ്പുക്കുട്ടൻ സർട്ടിഫിക്കറ്റ‌് വിതരണം ചെയ‌്തു. 
 
പ്രധാന വാർത്തകൾ
 Top