18 June Tuesday

അക്രമവാഴ‌്ചയിൽ വിറങ്ങലിച്ച്‌...

സ്വന്തം ലേഖകൻUpdated: Wednesday Feb 20, 2019

1. പെരിയയിലെ ഗോപാലന്റെ മിൽമ ബൂത്ത്‌ പി കരുണാകരൻ എംപി സന്ദർശിക്കുന്നു. 2. തകർക്കപ്പെട്ട പെരിയ ബസാറിലെ എ ശേഖരൻ നായർ സ്‌മാരക മന്ദിരം സിപിഐ എം നേതാക്കൾ സന്ദർശിക്കുന്നു. 3. കല്യോട്ട്‌ വത്സരാജിന്റെ പലചരക്കു കട

പെരിയ

യുഡിഎഫ‌് ജില്ലാകമ്മിറ്റിയും യൂത്ത‌് കോൺഗ്രസ‌് സംസ്ഥാന കമ്മിറ്റിയും ആഹ്വാനം ചെയ‌്ത ഹർത്താലിന്റെ മറവിൽ  കോൺഗ്രസ‌് ക്രിമിനലുകളുടെ അക്രമവാഴ‌്ച. കെപിസിസി വർക്കിങ‌് പ്രസിഡന്റ‌് കെ സുധാകരന്റെ ക്രിമിനൽ സംഘവും   ഒപ്പമുണ്ടായിരുന്നു. 
പുല്ലൂർ–- പെരിയ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക വാഹനങ്ങളിലെത്തിയ ക്രിമിനൽ സംഘങ്ങൾ സിപിഐ എം  ഓഫീസുകൾ, വീടുകൾ, ക്ലബ്ബുകൾ, വായനശാലകൾ, വാഹനങ്ങൾ, രക്തസാക്ഷി സ‌്തൂപങ്ങൾ, ബസ‌് വെയിറ്റിങ‌്  ഷെൽട്ടറുകൾ, കടക‌ൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ തകർത്തു.  മിക്കവയും അഗ്നിക്കിരയാക്കി. പെരിയ ബസാറിലെ സിപിഐ എം പെരിയ ലോക്കൽകമ്മിറ്റി ഓഫീസ‌്, റെഡ‌്സ‌്റ്റാർ ക്ലബ‌്, എ കെ ജി സ‌്മാരക വായനശാല എന്നിവ തകർത്ത‌ു. അകത്ത‌് കയറി തീയിട്ടു. ഇതിന‌് തൊട്ടടുത്ത പരേതനായ കുട്ടികൃഷ‌്ണന്റെ വീട‌ും  അക്രമത്തിനിരയായി. പെരിയ ബസാറിലെ ദിനേശ‌് ബീഡി കമ്പനി പൂർണമായും തകർത്തു. കെട്ടിടത്തിന്റെ 31 ജനൽപാളികൾ തകർത്ത ശേഷം കമ്പനിക്കകത്തേക്ക‌് തീയിട്ടു. 
പുകയില, ബീഡി എന്നിവ കത്തിച്ചു. പെരിയ ബസാറിൽ പ്രവർത്തിക്കുന്ന പുല്ലൂർ–- -പെരിയ പഞ്ചായത്ത‌് വനിതാ സൊസൈറ്റി അക്രമിസംഘം അടിച്ചുതകർത്തു. ഫർണിച്ചർ, കംപ്യൂട്ടർ, ഫയലുകൾ, രജിസ‌്റ്ററുകൾ എന്നിവ നശിപ്പിച്ചു. പെരിയയിലെ കിച്ചു എന്ന മനോജ‌്, സി കെ അരവിന്ദൻ, കിരൺ യാദവ‌്, ഉണ്ണികൃഷ‌്ണൻ മേപ്പാട്ട‌്, സന്തു എന്ന സന്തോഷ‌് ചാലിങ്കാൽ, അഭിലാഷ‌്, കണ്ണൻ പെരിയോക്കി, ഷാജി പെരിയ, രാഗേഷ‌് പെരിയോക്കി, രഞ‌്ജിത‌് നവീൻ, സനൽ കൂടാനം, രാജേ‌ഷ‌് കൂടാനം എന്നിവരുടെ നേതൃത്വത്തിൽ നൂറ്റമ്പതിലധികം പേരടങ്ങിയ സംഘമാണ‌്  വനിതാ സൊസൈറ്റി തകർത്തത‌്. 
പെരിയ, കല്യോട്ട‌്, ഏച്ചിലടുക്കം പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളും അക്രമിസംഘം തെരഞ്ഞുപിടിച്ചു തകർത്തു.  പി ഗോപാലൻ മണിയാണിയുടെ ചായക്കട, എ മോഹനന്റെ പലചരക്ക‌് കട, രാജേഷിന്റെ വർക്ക‌്ഷോപ്പ‌്, പെരിയ ബസ‌്സ‌്റ്റോപ്പിലെ ഗോപാലന്റെ മിൽമാ ബൂത്തും ചായക്കടയും,  സന്തോഷിന്റെ  ഫ്രൂട‌്സ‌് കട, അനീഷിന്റെ ലൈറ്റ‌് ആൻഡ‌് സൗണ്ട‌് കട, ഏച്ചിലടുക്കത്തെ ഗംഗാധരന്റെ ശാസ‌്താ  ഫർണിച്ചർ കട, മാധവന്റെ പലചരക്ക‌്  കട, കല്യോട്ടെ വത്സരാജിന്റെ പലചരക്ക‌് കട, ജയരാജിന്റെ കൂൾഡ്രിങ‌്സ‌് കട എന്നിവയും പൂർണമായും അടിച്ചുതകർത്തു.    അരക്കോടി രൂപയുടെ നഷ്ടമാണ‌് വ്യാപാരസ്ഥാപനങ്ങൾക്ക‌് നേരിട്ടത‌്. വ്യാപാരസ്ഥാപനങ്ങൾ തീയിട്ടും തകർത്തും നശിപ്പിച്ചതോടെ നിരവധി കുടുംബങ്ങളുടെ ജീവിതമാർഗമാണ‌് വഴിമുട്ടിയത‌്. 
രാഷ്ട്രീയസംഘർഷങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾക്ക‌്  നേരെ ആക്രമണം നടത്തി നാശനഷ്ടം വരുത്തുന്ന സംഭവങ്ങളിൽ ഹർത്താലിന‌് ആഹ്വാനം ചെയ്യുന്നവരിൽനിന്ന‌് ന‌ഷ്ടപരിഹാരം പിടിച്ചെടുത്ത‌് വ്യാപാരികൾക്ക‌് നൽകണമെന്നും അക്രമങ്ങൾക്ക‌് നേതൃത്വം നൽകിയവരെ ഉടനടി അറസ‌്റ്റ‌് ചെയ്യണമെന്നും വ്യാപാരി വ്യവസായി സമിതി ജില്ലാസെക്രട്ടറി രാഘവൻ വെളുത്തോളിയും  പ്രസിഡന്റ‌് പി കെ ഗോപാലനും ആവശ്യപ്പെട്ടു. 
വ്യാപാരസ്ഥാപനങ്ങൾക്ക‌് ഹർത്താൽ അനുകൂലികൾ വരുത്തിയ നഷ‌്ടങ്ങളുടെ കണക്കുകൾ ഹൈക്കോടതിയെ ബോധിപ്പിക്കുന്നതടക്കമുള്ള തുടർനടപടി  സ്വീകരിക്കും. ആക്രമണത്തിൽ കേരളാ കോ–- ഓപ്പറേററീവ‌് എംപ്ലോയീസ‌് യൂണിയൻ (സിഐടിയു) കാഞ്ഞങ്ങാട‌് ഏരിയാകമ്മിറ്റി പ്രതിഷേധിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top