29 February Saturday

സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് നീലേശ്വരത്ത്

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020
നീലേശ്വരം
സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് ഫെബ്രുവരി ഒന്ന്, രണ്ട് തീയ്യതികളിൽ കൊയാമ്പുറത്ത് നടക്കും.കൊയാമ്പുറം കൃഷ്ണപിള്ള സ്മാരക ക്ലബ്ബാണ് ചാമ്പ്യൻഷിപ്പിന് ആദിഥ്യമരുളുന്നത്. സംഘാടക സമിതി രൂപീകരിച്ചു. നഗരസഭ വൈസ്ചെയർപേഴ്സൺ വി ഗൗരി ഉദ്ഘാടനം ചെയ്തു.സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ മുഹമ്മദ് റാഫി അധ്യക്ഷനായി.കൗൺസിലർമാരായ പി കെ രതീഷ്, കെ വി ഗീത, ലൈബ്രററി കൗൺസിൽ ജില്ലാ പ്രസിഡന്റ് പി പ്രഭാകരൻ, ദേശീയ കബഡി താരം ജഗദീഷ് കുമ്പള, കബഡി അസോസിയേഷൻ പ്രസിഡന്റ് സുധീർ കുമാർ, പ്രവീൺ രാജ് ഉദുമ,വടംവലി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി കെ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. ടി കെ രാജീവൻ സ്വാഗതവും സുജിത്ത് നന്ദിയും പറഞ്ഞു.ഭാരവാഹികൾ: കെ വി ഗീത ( ചെയർമാൻ), ടി കെ രാജീവൻ (കൺവീനർ).
പ്രധാന വാർത്തകൾ
 Top