02 December Friday

എൽഡിഎഫ്‌ സർക്കാരിനെ അസ്ഥിരപ്പെടുത്തരുത്

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022

ജനാധിപത്യ മഹിളാ അസോസിയേഷൻ എളേരി ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം സംസ്ഥാന ട്രഷറർ ഇ പത്മാവതി ഉദ്ഘാടനം ചെയ്യുന്നു.

വെള്ളരിക്കുണ്ട്        
കേരളത്തിലെ ജനപക്ഷ, സ്ത്രീപക്ഷ ജനകീയ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ എളേരി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഭരണഘടനാ സ്ഥാനമായ ഗവർണർ പദവിയും  കേന്ദ്ര ഏജൻസികളെയും ചില കുത്തകപത്രങ്ങളെയും ഉപയോഗിച്ച് കേരള സർക്കാരിനെ അപമാനിക്കാനും സർക്കാരിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കാനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഭരണഘടനാവിരുദ്ധമായ പ്രവര്‍ത്തനത്തെ കേരളത്തിലെ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ്‌ കണ്ണുംപൂട്ടി പിന്തുണക്കുന്നു. തീർത്തും ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര ഭരണകക്ഷിയായ ബിജെപിയും കേരളത്തിലെ യുഡിഎഫും നടത്തുന്നത്. കേരളത്തിലെ ജനകീയ സർക്കാർ നിലനിൽക്കേണ്ടത് ഓരോ മലയാളിയുടെയും ആവശ്യമാണ്. സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഏത് നീക്കവും ശക്തമായി എതിര്‍ക്കണമെന്ന് കൊന്നക്കാട് ചൈത്രവാഹിനി ഓഡിറ്റോറിയത്തിൽ ജാനകിക്കുട്ടി നഗറിൽ നടന്ന സമ്മേളനം ആവശ്യപ്പെട്ടു. 
രണ്ടാം ദിവസം ഞായർ സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ചകൾക്ക് ജില്ലാ പ്രസിഡന്റ് പി സി സുബൈദയും പ്രവര്‍ത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയ്ക്ക് ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രമ്മയും മറുപടി പറഞ്ഞു. സി വി ഉണ്ണികൃഷ്ണൻ, കയനി ജനാർദനൻ, കെ പി നാരായണൻ, കെ പി ലക്ഷ്മി, എം കുഞ്ഞമ്പു എന്നിവർ സംസാരിച്ചു. പ്രസീഡിയത്തിന് വേണ്ടി പ്രസീത രാജനും സംഘാടക സമിതിക്ക് വേണ്ടി കെ ദിനേശനും നന്ദി പറഞ്ഞു. ഭാരവാഹികൾ: പ്രസീത രാജൻ(പ്രസിഡന്റ്), എൽ ചന്ദ്രിക,  എസ് അനിത(വൈസ് പ്രസിഡന്റ്), ടി കെ ചന്ദ്രമ്മ (സെക്രട്ടറി), കെ പി ലക്ഷ്മി, ജയശ്രീ കൃഷ്ണൻ(ജോയിന്റ് സെക്രട്ടറി), സുധ രാജേഷ്(ട്രഷറർ). കൊന്നക്കാട് എം സി ജോസഫൈൻ നഗറിൽ  പൊതുസമ്മേളനം സംസ്ഥാന ട്രഷറർ ഇ പത്മാവതി ഉദ്ഘാടനം ചെയ്തു. പ്രസീത രാജൻ അധ്യക്ഷയായി. ടി കെ ചന്ദ്രമ്മ സ്വാഗതം പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top