18 September Wednesday

സിഐടിയു ഏരിയാസമ്മേളനം വഴിയോര കച്ചവടക്കാരെ തെരുവിലിറക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

 കുമ്പള

വഴിയോര കച്ചവടക്കാരെ തെരുവിലിറക്കുന്ന നടപടിയിൽനിന്ന്‌ അധികൃതർ പിന്മാറണമെന്ന്‌ സിഐടിയു കുമ്പള ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനതയെ സഹായിക്കാൻ മുഴുവൻ തൊഴിലാളികളും മുന്നിട്ടിറങ്ങണമെന്നും സമ്മേളനം ആഹ്വാനംചെയ്‌തു. 
കുമ്പളയിൽ വാസു നഗറിൽ സംസ്ഥാനകമ്മിറ്റി അംഗം യു തമ്പാൻ നായർ ഉദ്ഘാടനം ചെയ്‌തു. ജഗന്നാഥ ഷെട്ടി പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡന്റ് ബേബി ഷെട്ടി,  പി രഘുദേവൻ, സി എ സുബൈർ എന്നിവർ സംസാരിച്ചു.പ്രസാദ് കുമാർ രക്തസാക്ഷി പ്രമേയവും ബി ശോഭ അനുശോചന പ്രമേയവും ഡി  സുബ്ബണ്ണ ആൾവ പ്രവർത്തന റിപ്പോർട്ടും പി രാഘവൻ വരവ്‐ ചെലവ് കണക്കും അവതരിപ്പിച്ചു. കേശവ കുമ്പള നന്ദി പറഞ്ഞു. ഭാരവാഹികൾ: ഡി എൻ രാധാകൃഷ്ണൻ (പ്രസിഡന്റ്‌), ജഗന്നാഥ ഷെട്ടി, കെ കേശവ (വൈസ്‌ പ്രസിഡന്റ്‌), ഡി സുബ്ബണ്ണ ആൾവ (സെക്രട്ടറി), പി ഇബ്രാഹിം, പ്രസാദ്കുമാർ,  ബി ശോഭ (ജോയിന്റ്‌ സെക്രട്ടറി), പി രാഘവൻ (ട്രഷറർ).
പ്രധാന വാർത്തകൾ
 Top