17 September Tuesday

മണ്ണിനടിയിൽനിന്ന്‌ അവർ വീണ്ടെടുത്തു; ജോണിയുടെ വീട്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019
വെള്ളരിക്കുണ്ട്
കാലവർഷക്കെടുതിയിൽ മണ്ണിടിഞ്ഞു വീണ്‌ മക്കോട്ടെ ഒറീത്തയിൽ ജോണിയുടെ വീടിന്റെ ഒരുഭാഗം പൂർണമായും മൂടിയപ്പോൾ തുണയായത്‌ സിപിഐ എം പ്രവർത്തകരും എകെജി ക്ലബ്ബ്‌ പ്രവർത്തകരും. 
 വീടിനോട് ചേർന്നാണ് ശക്തമായ മണ്ണിടിച്ചിലുണ്ടായത്. വീടിന്റെ ഒരു ഭാഗം പൂർണമായും മൂടിയിരുന്നു.ആ ഭാഗത്തെ ജനലുകളും വാതിലുകളും എല്ലാം തുറക്കാൻ സാധിക്കാനും സാധിച്ചില്ല. ലോഡ് കണക്കിന് മണ്ണാണ് ഇടിഞ്ഞുവീണത്.  മക്കോട് എകെജി ക്ലബ്ബിന്റെയും, സിപിഐഎം മക്കോട് ഈസ്റ്റ്, വെസ്റ്റ് ബ്രാഞ്ചുകൾ,  ജ്വാല, ജനശക്തി പുരുഷ സ്വയം സഹായ സംഘങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ മണ്ണ് പൂർണമായും ശ്രമദാനത്തിലുടെ നീക്കി. ലോക്കൽ സെക്രട്ടറി ഒ കെ ബാലകൃഷ്ണൻ,  ബ്രാഞ്ചുസെക്രട്ടറിമാരായ ഇ പി ആൻറണി, പി രവി , പുരുഷ സംഘം ഭാരവാഹികളായ കെ അപ്പുക്കുട്ടൻ, എ വിനുകുമാർ എന്നിവരുടെ  നേതൃത്വത്തിൽ 40 ഓളം ആളുകൾ ചേർന്നാണ് വീടിനെ പഴയനിലയിലാക്കിയത്‌.  
പ്രധാന വാർത്തകൾ
 Top