15 December Sunday

വിദ്യാർഥികൾ പ്രഖ്യാപിച്ചു; തകർക്കാനാവില്ല ഈ പ്രസ്ഥാനത്തെ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞങ്ങാട‌് ആർഡിഓഫീസിലേക്ക‌് നടത്തിയ മാർച്ച‌്

കാഞ്ഞങ്ങാട‌് 
നുണപ്രചാരണത്തിലൂടെ എസ‌്എഫ‌്ഐയെ തകർക്കാനാവില്ലെന്ന‌് പ്രഖ്യാപിച്ചു  വിദ്യാർഥികളുടെ പടുകൂറ്റൻ മാർച്ച‌്.  
 വിദ്യാർഥികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ച് എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞങ്ങാട‌്  ആർഡിഓഫീസിലേക്ക‌് നടന്ന  മാർച്ച‌ിൽ മുമ്പൊരിക്കലും കാണാത്ത ആവേശമാണ‌് പ്രകടമായത‌്. വിദ്യാർഥികളുടെ ഹൃദയത്തിൽനിന്ന‌് എസ‌്എഫ‌്ഐയെന്ന പുരോഗമന പ്രസ്ഥാനത്തെ  പിഴുതെറിയാൻ കള്ളക്കഥകൾ നിരത്തുന്ന  പെരുംനുണയന്മാർക്ക‌ുള്ള  താക്കീതായി സമരം മാറി. വിദ്യാർഥിനികൾ ഉൾപ്പെടെ ആയിരങ്ങളാണ‌് സമരത്തിൽ അണിനിരന്നത‌്.  അവകാശപ്പത്രികാ സമർപ്പണത്തിനായി തിരുവനന്തപുരം സെക്രട്ടറിയറ്റിലേക്കും കലക്ടറേറ്റുകളിലേക്കും നടത്തിയ മാർച്ചിന്റെ ഭാഗമായിരുന്നു കാഞ്ഞങ്ങാട്ടെ മാർച്ച‌്.  
കേരളത്തിൽ സർഗാത്മക രാഷ്ട്രീയത്തിന് ജീവിതം കൊണ്ട് മാർഗരേഖ തെളിയിച്ച പതിനായിരങ്ങളുടെ പ്രസ്ഥാനം  ശരിയായ പാതയിലുടെ മുന്നേറുമെന്ന‌ും 
വർഗീയ‐-  പിന്തിരിപ്പൻ പ്രതിലോമ ശക്തികളുടെ വാടക നാവുകൾക്ക‌് തകർക്കാനാവുന്നതല്ല  ഈ സംഘടിതശക്തിയെയെന്നും  മാർച്ച‌് തെളിയിച്ചു.   കുന്നുമ്മൽ കേന്ദ്രീകരിച്ചാണ‌്  ആരംഭിച്ചത‌്. എസ‌്എഫ‌്ഐ കേന്ദ്രകമ്മിറ്റിയംഗം ആദർശ‌്എം സജി ഉദ‌്ഘാടനം ചെയ‌്തു. ജില്ലാ പ്രസിഡന്റ‌് കെ അഭിറാം അധ്യക്ഷനായി.ജില്ലാ ജോ. സെക്രട്ടറിമാരായ ജയനാരായണൻ, കെ അഭിജിത്ത‌്, കെ വി ശിൽപ, വൈസ‌്പ്രസിഡന്റുമാരായ വിപിൻരാജ‌്, കിഷോർ, കെ എച്ച്‌ സവാദ‌് എന്നിവർ സംസാരിച്ചു. 
ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top