02 July Saturday

ദുരന്തം നേരിടാൻ തയ്യാർ

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022
കാസർകോട്‌ 
മഴ ശക്തമാകുന്ന സാഹചര്യത്തിൽ  ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഉറപ്പാക്കും. ഫയർ ഫോഴ്സ്, പൊലീസ്, ഫോറസ്റ്റ് തുടങ്ങിയ  വിഭാഗങ്ങൾ ഉപകരണങ്ങളും മറ്റും കരുതി സജ്ജമായിരിക്കാൻ നിർദ്ദേശം നൽകി. റോഡിൽ അപകടമുയർത്തുന്ന മരങ്ങൾ നീക്കാൻ പഞ്ചായത്ത്, വനം, റവന്യൂ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കലക്ടർ സ്വാഗത്ആർ ഭണ്ഡാരിയുടെ അധ്യക്ഷതയിലായിരുന്നു ഓൺലൈൻ യോഗം. 
നീലേശ്വരത്തുള്ള ഫീഷറീസ് രക്ഷാ ബോട്ടിന്‌ പുറമേ കാസർകോടേക്ക് ഒരു രക്ഷാ ബോട്ട് വാടകയ്ക്ക് എടുക്കാൻ നിർദ്ദേശം നൽകി.വിദഗ്ധ തൊഴിലാളികളെയും സിവിൽ ഡിഫൻസ് വളണ്ടിയർമാരെയും ഒരുക്കി നിർത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 24 മണിക്കൂർ കൺട്രോൾറൂം തുറക്കും.  പുനരധിവാസ ക്യാമ്പുകൾ സജ്ജീകരിക്കാൻ നടപടിസ്വീകരിക്കും.  
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ തയ്യാറാക്കണം.കടൽക്ഷോഭം തടയാൻ ഫിഷറീസ്‌ കൺട്രോൾ റൂം തുറക്കും.പുഴ പുറംപോക്ക് പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ  നിർദ്ദേശം നൽകി. പകർച്ചവ്യാധികൾ പ്രതിരോധിക്കാനും ജലജന്യ രോഗങ്ങൾ തടയാനും മുന്നൊരുക്കം സ്വീകരിച്ചുവെന്ന് ഡിഎംഒ അറിയിച്ചു. എലിപ്പനി പോലുള്ള രോഗങ്ങൾ തടയാൻ ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്സി കോർണർ സജ്ജീകരിക്കും. 
റോഡുകളിലെ വെള്ളക്കെട്ടുംതടസ്സങ്ങളും ഒഴിവാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് നിർദ്ദേശിച്ചു. വൈദ്യുതി തടസത്തിന്‌ ഉടൻ പരിഹാരം കാണാൻ കെഎസ്ഇബി കൺട്രോൾറൂം ക്യുക്ക് റസ്പോൺസ് ടീം തുറന്നു. 
യോഗത്തിൽ എംഡിഎം എകെ രമേന്ദ്രൻ, ഡിഡിപി ജെയ്സൺമാത്യു, ശുചിത്വ മിഷൻ കോ-ഓഡിനേറ്റർ എ ലക്ഷ്മി, ഡിവൈഎസ്പി  പികെ സുധാകരൻ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top