16 September Monday

ദുർഗയുടെ ചികിത്സക്ക‌് ബസ്സുകളുടെ കാരുണ്യയാത്ര

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019
നീലേശ്വരം
മടിക്കൈ ജിവിഎച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാർഥിനി ദുർഗയുടെ ചികിത്സക്കായി ബസുകളുടെ കാരുണ്യ യാത്ര. നീലേശ്വരം, മടിക്കൈ, കാഞ്ഞങ്ങാട് റൂട്ടിൽ ഓടുന്ന നളന്ദ, കാഞ്ഞങ്ങാട്- കാഞ്ഞിരപ്പൊയിൽ റൂട്ടിൽ ഓടുന്ന കിച്ചു ബസുകളാണ‌്  കാരുണ്യയാത്ര നടത്തിയത്. 
ഒറ്റ ദിവസത്തെ യാത്രയിൽ ഒരു ലക്ഷത്തിലേറെ രൂപ പിരിഞ്ഞുകിട്ടി.  നഗരസഭ ചെയർമാന്മാരായ വി വി രമേശൻ, പ്രൊഫ. കെ പി ജയരാജൻ, പഞ്ചായത്ത് പ്രസിഡന്റ‌് സി പ്രഭാകരൻ തുടങ്ങിയവരാണ‌്  ബസിൽ യാത്രക്കാരോട് സാമ്പത്തിക സഹായം അഭ്യർഥിച്ച് എത്തിയത്.  
മടിക്കൈ മേക്കാട്ട് ഞാണിക്കാലിലെ ബിന്ദുവിന്റെ മകളും മടിക്കൈ ജിവിഎച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ ദുർഗ അപൂർവ രോഗം ബാധിച്ച് മംഗളുരു ആശുപത്രിയിൽ ചികിത്സയിലാണ‌്. ബീഡിതെറുപ്പ് ജോലിക്കാരിയായ ബിന്ദുവിന‌് ഭാരിച്ച ചികിത്സാ ചിലവ‌് താങ്ങാനാവില്ല.  സിപിഐ എം മേക്കാട്ട് ബ്രാഞ്ച‌് നേതൃത്വത്തിൽ  ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സമത മേക്കാട്ട്, ചാളക്കടവ് അഴിക്കോടൻ സ്മാരക ക്ലബ്, കാഞ്ഞിരപ്പൊയിൽ സഫ്ദർ ഹശ്മി ക്ലബ് എന്നിവയുടെ പ്രവർത്തകർ, ഡിവൈഎഫ്ഐ പ്രവർത്തകർ, ഓട്ടോ തൊഴിലാളികൾ, ദിനേശ് ബീഡി തൊഴിലാളികൾ തുടങ്ങിയവർ ഫണ്ട‌് ശേഖരണവുമായി സഹകരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top