31 March Friday

പുസ്‌തകപ്പെരുമയിൽ ഭാഷോത്സവം

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

കാഞ്ഞങ്ങാട്

സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച ജില്ലാ തല ഭാഷോത്സവം കൗതുകങ്ങളുടെ വേദിയായി. ജില്ലയിലെ 118 എഴുത്തുകാരുടെ പുസ്തകവും പത്ത് ഭാഷകളിലുള്ള പോസ്റ്ററുകളും ഉത്സവത്തിൽ അണിനിരന്നു. വായനാ പരിപോഷണ പരിപാടിയായ വായനാ ചങ്ങാത്തത്തിന്റെ ഭാഗമായാണ് ഭാഷോത്സവം സംഘടിപ്പിച്ചത്.
കാഞ്ഞങ്ങാട് പി സ്മാരകത്തിൽ നഗരസഭാ  ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊജക്ട് കോഡിനേറ്റർ ഡി നാരായണ അധ്യക്ഷനായി. ഡയറ്റ് പ്രിൻസിപ്പൽ രഘുരാം ഭട്ട് മുഖ്യാതിഥിയായി. എം മധുസൂദനൻ, കെ പി രഞ്ജിത്ത്, പി മുരളീധരൻ, അഹമ്മദ്‌ ഷരീഫ് കുരിക്കൾ, പി വേണുഗോപാലൻ എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിൽ ബാബു മണ്ടൂർ, രാധാകൃഷ്ണ ള്ളിത്തടുക്ക, സിപി ശുഭ, അനീഷ് വെങ്ങാട് എന്നിവർ പങ്കെടുത്തു. ഹോസ്ദുർഗ് ബിപിസി കെ വി രാജേഷ്, കെ പി വിജയലക്ഷ്മി, സുബ്രഹ്മണ്യൻ, യു വി സജീഷ്, ജയചന്ദ്രൻ എന്നിവരും സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top