19 March Tuesday

ഹർത്താലിന്റെ മറവിൽ വൈദ്യുതി ഓഫീസ‌് അടച്ച‌് ജീവനക്കാർ സ്ഥലംവിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

നീലേശ്വരം

ഹർത്താലിന്റെ മറവിൽ വൈദ്യുത സെക‌്ഷൻ ഓഫീസ് പൂട്ടി ജീവനക്കാർ സ്ഥലം വിട്ടു.  ചോയംകോട് വൈദ്യുത സെക‌്ഷൻ ഓഫീസാണ് അസിസ്റ്റൻറ് എൻജിനിയറുടെ ഒത്താശയോടെ കോൺഗ്രസുകാരായ ജീവനക്കാർ പൂട്ടിയത്.  
അതോടെ  ബില്ലടക്കാൻ വന്നവരും മറ്റാവശ്യങ്ങൾക്ക് വന്നവരും  മടങ്ങി പോകേണ്ടി വന്നു. അവശ്യ സർവീസ് എന്ന നിലയിൻ പ്രവർത്തിക്കുന്ന വൈദ്യുതി  ഓഫീസിലേക്ക്‌ പല ആവശ്യങ്ങൾക്കായി ഉപഭോക്താക്കൾ ഫോൺ വിളിച്ചെങ്കിലും  എടുത്തിരുന്നില്ല.  നാട്ടുകാർ അന്വേഷിച്ച് ചെന്നപ്പോഴാണ് ഓഫീസ് അടഞ്ഞ നിലയിൽ കണ്ടത്. ഓഫീസ് അടച്ച് ജീവനക്കാർ മുങ്ങിയതിൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്‌. വകുപ്പ് മേധാവിക്ക് പരാതി നൽകാൻ നാട്ടുകാർ തീരുമാനിച്ചിട്ടുണ്ട്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top