കാഞ്ഞങ്ങാട്
കാർഷിക നിയമവും വൈദ്യൂതി നിയമ ഭേദഗതിയും പിൻവലിക്കണമെന്ന് കെഎസ്ഇബി കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെഎസ്ഇബി നിയമനങ്ങളിൽ കോൺട്രാക്ട് വർക്കർമാർക്ക് 25 ശതമാനം സംവരണം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സമ്മേളനം
സിഐടിയു ജില്ലാ പ്രസിഡന്റ് വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി ജനാർദനൻ, കെ കെ കൃഷ്ണൻ, കെ ശശിധരൻ, ജയകൃഷ്ണൻ, പി പി സാബു,റോണി ആന്റണി, രമേശൻ എന്നിവർ സംസാരിച്ചു. കെ പി രാമചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ടി പി ജയദേവൻ അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..