29 February Saturday

കാഞ്ഞങ്ങാട‌് ജില്ലാ ജയിലിൽ സ്വാതന്ത്രത്തിന്റെ പ്രകാശം പദ്ധതി

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020
ഹൊസ‌്ദുർഗ‌് 
ജില്ലാ ജയിലിലിലെ തടവുകാർക്ക‌് കാഞ്ഞങ്ങാട‌് മൻസൂർ ആശുപത്രിയുമായി സഹകരിച്ച‌് എൽഇഡി ബൾബ‌് നിർമ്മാണത്തിൽ പരിശീലനം തുടങ്ങി. സ്വാതന്ത്രത്തിന്റെ പ്രകാശം എന്ന പദ്ധതി പ്രകാരമാണ‌് പരിശീലനം ഡിവൈഎസ‌്പി പി കെ സുധാകരൻ ഉദ‌്ഘാടനം ചെയ‌്തു. ജില്ലാജയിൽ സുപ്രണ്ട‌്കെ വേണു അധ്യക്ഷനായി.  മൻസുർ ഹോസ‌്പിറ്റൽ ചെയർമാൻ പാലക്കി കുഞ്ഞാഹമദ‌് മുഖ്യാതിഥിയായി. വിനോദ‌്കുമാർ, ബാലകൃഷ‌്ണൻ, പി ബിജു, എന്നിവർ സംസാരിച്ചു അസി സൂപ്രണ്ട‌് പി ഗോപാലകൃഷ‌്ണൻ സ്വാഗതവും കെ വസന്തകുമാർ നന്ദിയും പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top