12 November Tuesday

ബിജെപി പേടി ഇത്തവണ വിലപ്പോവില്ല: എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

മഞ്ചേശ്വരം

ബിജെപി ഭരണത്തിൽ വരുമെന്ന‌് ഭയാശങ്ക സൃഷ‌്ടിച്ചുള്ള പ്രചരണം ഇത്തവണ നടക്കില്ല. മഞ്ചേശ്വരത്ത‌് ബിജെപി മൂന്നാം സ്ഥാനത്താണ‌്. പാലായിലെ ജനങ്ങൾ തുടങ്ങിവച്ച മാറ്റം മഞ്ചേശ്വരത്തും അലയടിക്കുമെന്ന്‌എളമരംകരിം എംപി മഞ്ചേശ്വരത്ത‌് പറഞ്ഞു. വിവിധ കുടുംബയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപിയെ എതിർക്കുന്നുവെന്ന‌് പറഞ്ഞു ന്യൂനപക്ഷ വോട്ടുകൾ നേടാൻ ശ്രമിക്കുന്ന ലീഗ്‌ പ്രതിനിധികൾ    പാർലമെന്റിൽ എഴുന്നേറ്റു ശബ്ദമുയർത്താൻ പോലും തയ്യറാകാറില്ല.  കേന്ദ്രസർക്കാർ നടപ്പാക്കുന്ന പൗരത്വ രജിസ‌്റ്റർ മുസ്ലീം ജനസമൂഹത്തെ വേട്ടയാടുക എന്ന ലക്ഷ്യത്തോടെയാണ്‌. 
മതവിശ്വാസം ചൂഷണം ചെയ്യലല്ല രാഷ‌്ട്രീയപ്രവർത്തനം. ഇവിടെ  അള്ളാഹുവിന്റെയും രാമന്റെയും പേര‌് പറഞ്ഞ‌് ജനങ്ങളെ പറ്റിച്ച‌് വോട്ട‌്നേടാനാണ‌് മുസ്ലീംലീഗും ബിജെപിയും ശ്രമിക്കുന്നത്‌.  മഞ്ചേശ്വരത്തെ പല പഞ്ചായത്തുകളിലും ജനജീവിതം ദുസ്സഹമാണ‌്. ലീഗിന്റെ തുടർച്ചയായുള്ള പഞ്ചായത്ത‌് ഭരണം വികസനത്തിന്‌ തടസ്സമായി.  മഞ്ചേശ്വരത്തിന‌് മാറ്റം ആവശ്യമാണ് അതിന‌് എൽഡിഎഫ‌് ജയിക്കേണ്ടതുണ്ട‌്. 2006 ൽ സിഎച്ച‌് കുഞ്ഞമ്പു തുടങ്ങിവച്ച‌് വികസനം പൂർത്തിയാക്കാൻ നാട്ടുകാരനായ എം ശങ്കർറൈ വിജയിക്കണം. മുസ്ലീം ലീഗ‌്കാരനായ മന്ത്രി നിർമ്മിച്ച പാലം ഇന്ന്‌ അഴിമതിയുടെ പ്രതീകമാണ്‌. 
പാവപ്പെട്ടവർക്ക‌് പെൻഷനും മറ്റ‌് ആനുകൂല്യങ്ങളും ലഭിക്കണമെങ്കിൽ   ശങ്കർറൈ ജയിക്കണമെന്നുംഅദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം ഫസ‌്റ്റ‌് സിഗ‌്നൽ, പുഞ്ചത്ത‌് വയൽ, ഉപ്പള എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിൽ  സംസാരിച്ചു.കെ ദാസൻ  എംഎൽഎ, കെ പി സതീശ‌് ചന്ദ്രൻ, വി ഇബ്രാഹീം, ടി പി കുഞ്ഞബ‌്ദുള്ള, ഡോ. കെ എ ഖാദർ, കബീർ, അബ‌്ദുൾ റഹിമാൻ, ബാവൂട്ടി എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top