25 September Sunday

ചരിത്രവും സംസ്‌കാരവും ചുവരിൽ തെളിയും

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

ഉദുമ ഗവ. കോളേജിലെ എൻഎസ്‌എസ്‌ യൂണിറ്റ്‌ തയ്യാറാക്കിയ ഫ്രീഡം വാളിന്‌ മുന്നിൽ വളന്റിയർമാർ

പനയാൽ
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കലാലയചുമരിൽ വർണചിത്രമൊരുക്കി ഉദുമ ഗവ. കോളേജിലെ എൻഎസ്‌എസ്‌ യൂണിറ്റ്‌.  എൻഎസ്‌എസ്‌  സംസ്ഥാനത്തെ 64 കോളേജുകളിൽ ഇത്തരം ഫ്രീഡം വാളുകൾ തയ്യാറാക്കുന്നുണ്ട്‌.
ബേക്കൽ കോട്ടയും തെയ്യവും കാടകം വനസത്യഗ്രഹവും ഉദുമ കോളേജിന്റെ ചുമരുകളിൽ തെളിഞ്ഞുകാണാം. എൻഎസ്‌എസ്‌ വളണ്ടിയർമാരാണ്‌ ചിത്രംവരച്ചത്‌. ടെക്നിക്കൽ സെൽ വളണ്ടിയർമാരായ എം കിഷോർ, വിമൽ, അർജുൻ ജയറാം, അരുൺ കൃഷ്ണ, കൃപേന്ദു എന്നിവരാണ്‌ ചിത്രം ഒരുക്കിയത്‌. കോളേജിലെ വളണ്ടിയർമാരായ കെ അക്ഷയ, പി ശ്രേയസ്, അമൽ, പ്രോഗ്രാം ഓഫീസർ കെ വിദ്യ എന്നിവർ ഫ്രീഡം വാളിന്‌ സഹായം നൽകി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top