18 September Wednesday

ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം: 2 പേർക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019
വെള്ളരിക്കുണ്ട്
മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലും ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കരുതെന്നും നവമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയതിന് ചിറ്റാരിക്കാൽ പൊലീസ് രണ്ട് പേർക്കെതിരെ കേസ്‌ എടുത്തു.  ചീമേനി ചെറുവത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ പൂങ്ങോട്ടെ പി വി ബൈജു, ഗൾഫിൽ ജോലിചെയ്യുന്ന പാലക്കുന്നിലെ ബിന്നി ജോർജ് എന്നിവർക്കെതിരെയാണ്‌  നടപടി.     സിപിഐഎം മൗക്കോട് ലോക്കൽ സെക്രട്ടറി ഒ കെ ബാലകൃഷ്ണന്റെയും ഡിവൈഎഫ്ഐ ചിറ്റാരിക്കാൽ മേഖല സെക്രട്ടറി കെ കെ ദിപിന്റെയും പരാതിയിലാണ്‌ കേസ്‌. ബൈജു സ്വന്തമായി  തയ്യാറാക്കി 
 പോസ്റ്റ് ചെയ്യുകയും ബിന്നി മറ്റൊരാളുടെ പോസ്റ്റ് ഷെയർ ചെയ്യുകയുമായിരുന്നു.   സ്ക്രീൻ ഷോട്ട് അടക്കമാണ് പരാതി നൽകിയത്. ഭീമനടി ഗ്രാമന്യായാലയ ന്യായാധികാരിയുടെ അനുമതിയോടെയാണ്‌ ചിറ്റാരിക്കാൽ എസ് ഐ കെ പി വിനോദ് കുമാർ കേസ് രജിസ്റ്റർ ചെയ്തത്.
പ്രധാന വാർത്തകൾ
 Top