21 July Sunday

ഡിവൈഎഫ‌്ഐ ധർണ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019
കാഞ്ഞങ്ങാട‌്
പാലാരിവട്ടം മേൽപാലം അഴിമതി പുറത്ത് വന്ന സാഹചര്യത്തിൽ ഉമ്മൻചാണ്ടി സർക്കാരിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും അഴിമതി തുറന്ന് കാട്ടുന്നതിനു വേണ്ടി "ഉമ്മൻചാണ്ടിയുടെ പഞ്ചവടി പാലങ്ങൾ ഇനി എത്രയുണ്ട് അഴിമതിക്കാരെ ശിക്ഷിക്കുക " എന്ന മുദ്രാവാക്യമുയർത്തി ഡിവൈ‌എഫ‌്ഐ  ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ  മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ മണികണ്ഠൻ ഉദ്‌ഘാടനം ചെയ്തു. 
ജില്ലാപ്രസിഡന്റ‌് പികെ നിഷാന്ത‌് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സിജെ സജിത‌്,  കെ സബീഷ‌്,  ഷാലുമാത്യു,രേവതി കുമ്പള എന്നിവർ സംസാരിച്ചു. 
എൻ പ്രിയേഷ‌് സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top