08 December Sunday

വഴിയോര കച്ചവടക്കാർ തൽകാലം ഒഴിയേണ്ട; അങ്കണവാടി ജീവനക്കാരുടെ വിവര ശേഖരണവും വേണ്ട

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019
കാസർകോട്‌
വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതും അങ്കണവാടി ജീവനക്കാർ സ്‌മാർട്‌ ഫോൺ ഉപയോഗിച്ചു വിവരശേഖരം നടത്തുന്നതും തൽകാലം നിർത്തിവയ്‌ക്കാമെന്ന്‌ കലക്ടർ സിഐടിയു നേതാക്കൾക്ക്‌ ഉറപ്പ്‌ നൽകി. കാസർകോട്‌ ടൗണിൽ വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം കഴിഞ്ഞ ദിവസം പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്നാണ്‌ സിഐടിയു നേതാക്കൾ കലക്ടറെ കണ്ടു നിവേദനം നൽകിയത്‌. 20ന്‌ വൈകിട്ട്‌ അഞ്ചിന്‌ ഇക്കാര്യം ചർച്ച ചെയ്യാൻ യോഗം വിളിക്കുമെന്ന്‌ കലക്ടർ അറിയിച്ചു. 
 സ്‌മാർട്ട്‌ ഫോൺ ഉപയോഗിച്ചു അങ്കണവാടി ജീവനക്കാർ മുഖേന കേന്ദ്ര സർക്കാർ കുടുംബ വിവരം ശേഖരിക്കുന്നതും പല സ്ഥലങ്ങളിലും പ്രശ്‌നമുണ്ടാക്കിയിരുന്നു. പലയിടത്തും ജീവനക്കാർക്കെതിരെ കയ്യേറ്റ ശ്രമവുമുണ്ടായി.   വേണ്ടത്ര തയ്യാറെടുപ്പോ ജനങ്ങളെ ബോധവൽക്കരിക്കുകയോ ചെയ്യാതെയാണ്‌ വിവരശേഖരം ആരംഭിച്ചത്‌.  അതിനാൽ വിവരശേഖരണവും തൽകാലം നിർത്തിവയ്‌ക്കാമെന്ന്‌ കലക്ടർ അറിയിച്ചു. സിഐടിയു ജില്ല ജനറൽ സെക്രട്ടറി ടി കെ രാജൻ, ജില്ല പ്രസിഡന്റ്‌ വി പി പി മുസ്‌തഫ ,  എ നാരായണൻ, എം ആർ ദിനേശൻ,  അങ്കണവാടി യൂനിയൻ നേതാക്കൾ എന്നിവരാണ്‌ നിവേദക സംഘത്തിലുണ്ടായിരുന്നത്‌.
പ്രധാന വാർത്തകൾ
 Top