27 September Sunday

ഇത്‌ ജനശബ്ദം രാജിയല്ലാതെ വഴിയില്ല

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്- നടത്തിയ എം സി ഖമറുദ്ദീൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട്‌- എൽഡിഎഫ്- നേതൃത്വത്തിൽ നീലേശ്വരത്ത്‌ സംഘടിപ്പിച്ച ജനകീയ വിചാരണ ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

 കാസർകോട്‌

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്- നടത്തിയ എം സി ഖമറുദ്ദീൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട്‌- എൽഡിഎഫ്- നേതൃത്വത്തിൽ ജനകീയ വിചാരണ. കാസർകോട്‌,  കണ്ണൂർ  ജില്ലകളിൽ 22 കേന്ദ്രങ്ങളിലാണ്‌ ജനകീയ വിചാരണ ധർണ നടന്നത്‌. മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ എല്ലാ പഞ്ചായത്ത്‌ കേന്ദ്രങ്ങളിലും ധർണ നടന്നു. കോവിഡ്- പ്രൊട്ടോ-ക്കോൾ പാലിച്ച്‌ നടന്ന ധർണ വമ്പിച്ച ജനമുന്നേറ്റമായി. 
കാഞ്ഞങ്ങാട‌് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം  പി കരുണാകരൻ ഉദ‌്ഘാടനം ചെയ‌്തു. സി കെ ബാബുരാജ‌് അധ്യക്ഷനായി. കെ രാജ‌്മോഹനൻ സ്വാഗതം പറഞ്ഞു. ചെറുവത്തൂരിൽ സിപിഐ എം ജില്ല സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ അമ്പൂഞ്ഞി അധ്യക്ഷനായി. കെ സുധാകരൻ സ്വാഗതം പറഞ്ഞു. 
നീലേശ്വരത്ത്  എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. എം അസിനാർ അധ്യക്ഷനായി. പി പി മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. ചട്ടഞ്ചാലിൽ സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമൻ എംഎൽഎ അധ്യക്ഷനായി. മൊയ്‌തീൻകുഞ്ഞി കളനാട്‌ സംസാരിച്ചു. കെ മണികണ്ഠൻ സ്വാഗതം പറഞ്ഞു. 
ഉപ്പളയിൽ ഐഎൻഎൽ ദേശീയ വൈസ്‌പ്രസിഡന്റ്‌ കെ എസ്‌ ഫക്രുദീൻ ഉദ്‌ഘാടനം ചെയ്‌തു. എസ്‌ എം എ തങ്ങൾ അധ്യക്ഷനായി. രവീന്ദ്രഷെട്ടി സ്വാഗതം പറഞ്ഞു. കാഞ്ഞിരത്തുങ്കാലിൽ സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. എം ബാലകൃഷ്ണൻ അധ്യക്ഷനായി. സി ബാലൻ സ്വാഗതം പറഞ്ഞു. കള്ളാറിൽ ബങ്കളം കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി കെ നാരായണൻ അധ്യക്ഷനായി. വി കെ രാജൻ സംസാരിച്ചു. ഒക്ലാവ് കൃഷ്ണൻ സ്വാഗതം പറഞ്ഞു. തൃക്കരിപ്പൂരിൽ എൽജെഡി ജില്ലാ സെക്രട്ടറി വി വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി വിജയകുമാർ അധ്യക്ഷനായി. എം രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. 
കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ ടി കെ രാജൻ ഉദ്‌ഘാടനം ചെയ്‌തു. അസീസ്‌ കടപ്പുറം അധ്യക്ഷനായി. എം അനന്തൻ നമ്പ്യാർ സ്വാഗതം പറഞ്ഞു. പൈവളിഗെയിൽ ബി വി രാജൻ ഉദ്ഘാടനം ചെയ്‌തു. പുരുഷോത്തമ ബള്ളൂർ അധ്യക്ഷനായി. ലോറൻസ് സ്വാഗതം പറഞ്ഞു. സീതാംഗോളിയിൽ പി രഘുദേവൻ ഉദ്‌ഘാടനം ചെയ്‌തു. എം ചന്ദ്രൻ അധ്യക്ഷനായി. പി ഇബ്രാഹിം സ്വാഗതം പറഞ്ഞു. ഹൊസങ്കടിയിൽ  ജയറാം ബള്ളകൂടലു ഉദ്‌ഘാടനം ചെയ്‌തു. എസ്‌ രാമചന്ദ്ര അധ്യക്ഷനായി. പ്രശാന്ത്‌ കണില സ്വാഗതം പറഞ്ഞു. 
വോർക്കാടിയിൽ  കെ ആർ ജയാനന്ദ ഉദ്‌ഘാടനം ചെയ്‌തു. സിദിഖ്‌ പാടി അധ്യക്ഷനായി. ഡി ബൂബ സ്വാഗതം പറഞ്ഞു. മീഞ്ചയിൽ രാമകൃഷ്‌ണ കടമ്പാർ ഉദ്‌ഘാടനം ചെയ്‌തു. ഡി കമലാക്ഷ അധ്യക്ഷനായി. സി അരവിന്ദ സ്വാഗതം പറഞ്ഞു. കുമ്പളയിൽ അഹമ്മദലി ഉദ്‌ഘാടനം ചെയ്‌തു. കെ ബി യൂസഫ്‌ അധ്യക്ഷനായി. എം ജി സിന്ധു സ്വാഗതം പറഞ്ഞു. ബദിയടുക്കയിൽ എം ശങ്കർറൈ ഉദ്‌ഘാടനം ചെയ്‌തു. സുധാകര അധ്യക്ഷനായി. പി രഞ്‌ജിത്ത്‌ സ്വാഗതം പറഞ്ഞു.  ഭീമനടിയിൽ കെ എസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജോർജ്കുട്ടി തോമസ് അധ്യക്ഷനായി. കെ പി നാരായണൻ സ്വാഗതം പറഞ്ഞു. പൊവ്വലിൽ സിജിമാത്യു ഉദ്‌ഘാടനം  ചെയ്തു. ബഡുവൻകുഞ്ഞി ചാൽക്കര അധ്യക്ഷനായി. മജീദ് സ്വാഗതം പറഞ്ഞു. പരപ്പയിൽ എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ഭാസ്‌കരൻ അടിയോടി അധ്യക്ഷനായി. പി വി ചന്ദ്രൻ സ്വാഗതം പറഞ്ഞു.  -
സിപിഐ എം നേതൃത്വത്തിൽ പയ്യന്നൂരിലും തലശേരിയിലും നിക്ഷേപകരുടെ സത്യഗ്രഹം സംഘടിപ്പിച്ചു. പയ്യന്നൂരിൽ  ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. ടി ഐ മധുസൂദനൻ അധ്യക്ഷനായി. ടി വി രാജേഷ‌് എംഎൽഎ, സി കൃഷ‌്ണൻ എംഎൽഎ എന്നിവർ സംസാരിച്ചു. തലശേരി പഴയ ബസ്‌സ്‌റ്റാൻഡിൽ എ എൻ ഷംസീർ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. എം സി പവിത്രൻ അധ്യക്ഷനായി.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top