20 November Wednesday
സിഐടിയു കാസർകോട്‌ ഏരിയാസമ്മേളനം

ഭെൽ ഇഎംഎൽ കമ്പനി ഏറ്റെടുക്കൽ പൂർത്തിയാക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019
കാസർകോട്‌
ഭെൽ ഇഎംഎൽ കമ്പനി  ഏറ്റെടുക്കൽ പൂർത്തിയാക്കണമെന്ന്‌ സിഐടിയു കാസർകോട്‌ ഏരിയാസമ്മേളനം ആവശ്യപ്പെട്ടു.  കേന്ദ്ര സർക്കാർ അവഗണിച്ചതിനെ തുടർന്ന്‌ സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന്‌ പ്രഖ്യാപിച്ച കമ്പനിയുടെ തുടർനടപടികൾ പൂർത്തിയാക്കിയിട്ടില്ല. നിക്ഷേപം ഇല്ലാത്തതിനാൽ ഉൽപാദനം നടക്കുന്നില്ല. എട്ട്‌ മാസമായി തൊഴിലാളികൾക്ക്‌ ശമ്പളം ലഭിച്ചിട്ടില്ല. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ ഇതിനൊക്കയും പരിഹാരമാകും. കിഫ്‌ബിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കാസർകോട്‌ കുടിവെള്ളപദ്ധതി ഉടൻ പൂർത്തിയാക്കണം. നരേന്ദ്രമോഡി സർക്കാരിന്റെ ജനവിരുദ്ധ‐ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ മുഴുവൻ തൊഴിലാളികളും പ്രക്ഷോഭത്തിന്‌ തയ്യാറാകണമെന്ന്‌  സമ്മേളനം അഭ്യർഥിച്ചു. 
   കാസർകോട്‌ പബ്ലിക്‌ സർവന്റ്‌സ്‌ ഹാളിൽ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പി അപ്പുക്കുട്ടൻ ഉദ്‌ഘാടനം ചെയ്‌തു. എ നാരായണൻ അധ്യക്ഷനായി. 
കെ ഭാസ്‌കരൻ പ്രവർത്തന റിപ്പോർട്ടും വി സുരേന്ദ്രൻ വരവ്‌‐ ചെലവ്‌ കണക്കും അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ വി വി പ്രസന്നകുമാരി, യു തമ്പാൻ നായർ, ജില്ലാസെക്രട്ടറി എം രാമൻ, പി ജാനകി, പി വി കുഞ്ഞമ്പു എന്നിവർ സംസാരിച്ചു. കെ വിനോദ്‌ നന്ദി പറഞ്ഞു. ഭാരവാഹികൾ: എ നാരായണൻ (പ്രസിഡന്റ്‌), എം ലളിത, വി സുരേന്ദ്രൻ, ടി എം നന്ദനൻ (വൈസ്‌ പ്രസിഡന്റ്‌), പി വി കുഞ്ഞമ്പു (സെക്രട്ടറി), പി വി രതീശൻ, കെ വിനോദ്‌, എം പത്മാവതി (ജോയിന്റ്‌ സെക്രട്ടറി), കെ രവീന്ദ്രൻ (ട്രഷറർ).

 

പ്രധാന വാർത്തകൾ
 Top