20 September Friday

മധുരം പ്രഭാതം പദ്ധതിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

കാസർകോട്‌

വീട്ടിലെ സാഹചര്യം കൊണ്ടും സാമൂഹികമായ പിന്നോക്കാവസ്ഥ മൂലവും പ്രഭാത ഭക്ഷണം കഴിക്കാനാകാത്ത കുട്ടികൾക്ക് ഭക്ഷണം നൽകാൻ ജില്ലാ   അധികൃതർ ആവിഷ്‌കരിച്ച മധുരം പ്രഭാതം പദ്ധതിക്ക് തുടക്കമായി. ജില്ലാ ശിശു സംരക്ഷണ ഓഫീസ്, ജില്ലാ വിദ്യഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയുള്ള  പദ്ധതിയുടെ ഉദ്ഘാടനം കലക്ടറേറ്റ്‌ കോൺഫറൻസ് ഹാളിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ നിർവഹിച്ചു. കലക്ടർ ഡോ. ഡി സജിത് ബാബു അധ്യക്ഷനായി. കലക്ടർ ഡോ. ഡി സജിത് ബാബു അധ്യക്ഷനായി. 541 വിദ്യാർഥികൾക്കുള്ള ഭക്ഷണ ടോക്കൺ എഇഒ മുഖേന  പ്രധാനാധ്യാപകർക്ക് നൽകി. എഡിഎം എൻ ദേവീദാസ്, സിഡബ്ല്യുസി ചെയർപേഴ്‌സൺ  പി പി ശ്യാമളാ ദേവി, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, ജില്ലാ വിദ്യാഭ്യാസ ഓഫീസർ പുഷ്പ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ സി എ ബിന്ദു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ടി ടി സുരേന്ദ്രൻ,  ഡിഇഒമാരായ നന്ദികേശൻ, സരസ്വതി, ജില്ലാ ശിശുക്ഷേമ സമിതി എക്‌സിക്യുട്ടീവ് അംഗം അജയൻ പനയാൽ എന്നിവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top