23 May Thursday

നികുതി വെട്ടിച്ച് കടക്കാൻ ശ്രമിച്ച വാഹനം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019
മഞ്ചേശ്വരം
വ്യാജ നമ്പറിൽ കേരളത്തിലേക്ക് നികുതി വെട്ടിച്ച് കടക്കാൻ ശ്രമിച്ച വാഹനം മഞ്ചേശ്വരം ആർടിഒ ചെക്ക് പോസ്റ്റിൽ പിടിയിലായി. പഞ്ചാബിൽ റജിസ്റ്റർ ചെയ്ത് രേഖകളൊന്നുമില്ലാത്ത ട്രയിലർ വാഹനത്തിന് നാഗാലാൻഡിൽ റജിസ്റ്റർ ചെയ്ത മറ്റൊരു വാഹനത്തിന്റെ  കെഎൽ 01 എൽ 9772  രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിച്ചാണ‌് കേരളത്തിലേക്ക് നികുതി വെട്ടിച്ച് കടക്കാൻ ശ്രമിച്ചത‌്.  ചൊവ്വാഴ‌്ച പുലർച്ചെ മഞ്ചേശ്വരം ആർടിഒ ചെക്ക് പോസ‌്റ്റിൽ വാഹന പരിശോധനക്കിടയിലാണ‌് സംഭവം. വാഹന പരിശോധനയിൽ ഹാജരാക്കിയ രേഖകളുമായി ഒത്തു ചേരാത്ത ചേസിസ് നമ്പർ ശ്രദ്ധയിൽപ്പെട്ടത്.  കഴിഞ്ഞ ആഴ്ചയും ഇതേ രീതിയിലുള്ള മറ്റൊരു വാഹനം പിടികൂടിയിരുന്നു. അതിന്റെ അന്വേഷണം മഞ്ചേശ്വരം പോലീസ് നടത്തി വരുന്നുണ്ട്. ഗുജറാത്തിൽ നിന്നും കോയിൽ ലോഡുമായി ഒട്ടേറെ ചെക്ക് പോസ്റ്റുകളിലും, മറ്റു ചെക്കിങ് ഉദ്യോഗസ്ഥന്മാരെയും കബളിപ്പിച്ചാണ് വാഹനം കേരളത്തിലെത്തിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം വിജയൻ, വി കെ  ദിനേഷ് കുമാർ,  അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എ കെ മുസ്തഫ, പി വി ബിജു, ഇ ജയറാം, എം കെ  സുനിൽ,  പ്രജിത് കുമാർ, ധനരാജ് എന്നിവരടങ്ങുന്ന ടീമാണ്  വെട്ടിപ്പ് പിടികൂടിയത്. തുടർ നടപടി സ്വീകരിക്കുന്നതിനായി മഞ്ചേശ്വരം പൊലീസിന‌് കൈമാറി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top