04 June Sunday

ഇവരിലുണ്ട്‌.. ആകാശത്താലവട്ടം 
പീലികെട്ടും ഭാവനകൾ

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

ചെറിയാക്കര സ്‌കൂൾ പ്രസിദ്ധീകരിച്ച പുസ്‌തകം

 കയ്യൂർ

നാലാം ക്ലാസിലെ കൂട്ടുകാരികളുടെ സർഗ ചിന്തകൾ പ്രസിദ്ധീകരിച്ച് ചെറിയാക്കര ഗവ. എൽപി സ്കൂൾ. വായനാവസന്തത്തിലെ കുഞ്ഞെഴുത്തുകാർ എന്ന സ്കൂൾ തനത് പദ്ധതിയുടെ ഭാഗമായി നൂറിലധികം പുസ്തകങ്ങൾ    വായിച്ചാസ്വദിച്ച കുട്ടികൾ ഇതിന്റെ വ്യത്യസ്ഥ ആവിഷ്കാരങ്ങൾ നടത്തി. ഇവ ചേർത്താണ്‌ പുസ്‌തകം പ്രസിദ്ധീകരിച്ചത്‌. ഷായരി എസ് ദീപ് എന്ന  കൊച്ചു മിടുക്കിക്ക്‌ വായിച്ച പുസ്തകങ്ങളിലെ ഇഷ്ട സന്ദർഭങ്ങൾ കോറിയിടുക എന്നത് കുട്ടിക്കാലം മുതലുള്ള ശീലമായിരുന്നു. പിന്നീടങ്ങോട്ട് വായനയുടെ ആസ്വാദനക്കുറിപ്പിനെക്കാളും വായിച്ചവ വരയിലൂടെ ആവിഷ്‌കരിക്കരിക്കുകയായിരുന്നു. അമ്പതോളം വരകളാണ്‌ ഇത്തരത്തിൽ ഒരുക്കിയത്‌. വായനയുടെ ഈ വ്യത്യസ്ത ആവിഷ്‌കാരത്തെ തിരിച്ചറിഞ്ഞ വിദ്യാലയം വായനയുടെ വര എന്ന പേരിൽ  ഷായരിയുടെ വരകൾ പ്രസിദ്ധീകരിക്കുകയായിരുന്നു. 
ഇതിന്റെ കൂടെ വിദ്യാലയം പ്രസിദ്ധീകരിച്ച രണ്ടാമത്തെ പുസ്തകമാണ് തേൻ തുള്ളികൾ. പി പി കൃതിയ രഞ്ജിത്ത് ആണ് തേൻ തുള്ളികളുടെ എഴുത്തുകാരി. കഥയും കവിതയും അനുഭവക്കുറിപ്പുമെല്ലാം അടങ്ങുന്ന സർഗാത്മക ആവിഷ്കാരങ്ങളാണ് തേൻ തുള്ളികൾ എന്ന പേരിൽ  പ്രസിദ്ധീകരിച്ചത്. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ പൂക്കാലം എന്ന പേരിലും കൃതിയയുടെ പുസ്തകം  പ്രസിദ്ധീകരിച്ചിരുന്നു. ചെറുവത്തൂർ ബിആർസിബ്ലോക് പ്രോഗ്രാം കോർഡിനേറ്റർ  അനൂപ് കല്ലത്ത് പുസ്തകങ്ങൾ പ്രകാശിപ്പിച്ചു. കെ കെ തമ്പാൻ അധ്യക്ഷനായി. പി ടി ഉഷ പി ടി സ്വാഗതവും കെ ദിവ്യ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top