കാസർകോട്
ഇടുക്കി ഗവ. എൻജിനീയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ യൂണിറ്റ് കേന്ദ്രങ്ങളിൽ അനുസ്മരണ ജ്വാല തെളിയിച്ചു. ‘കുഞ്ഞായിരുന്നില്ലേ, കൊന്നുകളഞ്ഞില്ലേ, കോൺഗ്രസ് ക്രൂരതയ്ക്ക് മാപ്പില്ല' എന്ന മുദ്രാവാക്യമുയർത്തി നടന്ന പരിപാടിയിൽ കോൺഗ്രസിന്റെ കഠാര രാഷ്ട്രീയം തിരിച്ചറിയുക എന്ന പ്രമേയവും അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി സി ജെ സജിത്ത് നീലേശ്വരം കടിഞ്ഞിമൂല യൂണിറ്റിൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി കെ നിഷാന്ത് ബേത്തൂർപാറയിലും ട്രഷറർ കെ സബീഷ് വാണിയമ്പാറയിലും സംസ്ഥാന കമ്മിറ്റി അംഗം കെ രേവതി തൃക്കരിപ്പൂർ കൊയോങ്കരയിലും ജില്ലാ ജോയിന്റ് സെക്രട്ടറി ഷാലു മാത്യു കൂട്ടപ്പുനയിലും ജില്ലാ ജോയന്റ് സെക്രട്ടറി പി ശിവപ്രസാദ് മുന്നാട് അരിച്ചെപ്പിലും ഉദ്ഘാടനം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..