കാഞ്ഞങ്ങാട്
നഗരഭരണാധികാരികൾ ബജറ്റിനു മുന്നോടിയായി സർക്കാരിനു സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരം. നഗരം വർഷങ്ങളായി അഭിമുഖീകരിക്കുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാൻ ബൃഹത്തായ ഓവുചാൽ സംവിധാനത്തിന് ഒരു കോടി രൂപയാണ് വകയിരുത്തിയത്.
കലാസാംസ്കാരിക പരിപാടികൾക്കും വിനോദ‐വിജ്ഞാന പരിപാടികൾക്കുമായി തുറന്ന വേദിക്ക് അഞ്ചു കോടി രൂപയും അനുവദിച്ചു ഓപ്പൺ സ്റ്റേഡിയത്തോടൊപ്പമാണിത്. തൊഴിൽ സംരംഭകർക്ക് കാഞ്ഞങ്ങാട് പരിശീലനവും താമസവും നൽകുന്നതിന് അനുവദിച്ച മൂന്നു കോടി രൂപയുടെ യൂത്ത് ഹോസ്റ്റലാണ് മറ്റൊരു സ്വപ്ന പദ്ധതി.
പുതുക്കൈ വില്ലേജിലെ ഗുരുവനത്ത് 55 സെന്റ് സ്ഥലം മാറ്റി വെച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റിൽ ടോക്കൺ തുക അനുവദിച്ചിരുന്നു. ബജറ്റിൽ കാഞ്ഞങ്ങാടിനെ പരിഗണിച്ച സർക്കാരിനെയും ധനമന്ത്രി ടി എം തോമസ് ഐസക്കിനെയും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെയും അഭിനന്ദിക്കുന്നതായി നഗരസഭാ ചെയർമാൻ കെ വി സുജാത അറിയിച്ചു. എല്ലാ പദ്ധതികളും സമയബന്ധിതമായും കാര്യക്ഷമമായും പൂർത്തിയാക്കുമെന്നും അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..