01 March Monday

എൽഐസി ഏജന്റുമാരുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Jan 17, 2021
കാസർകോട്‌ 
എൽഐസി തലശേരി ബ്രാഞ്ച്‌ രണ്ടിലെ ചില ജീവനക്കാരുടെ ജനദ്രോഹ നടപടിയിൽ യുക്തമായ നടപടി ആവശ്യപ്പെട്ട്‌ കോഴിക്കോട്‌ ഡിവിഷനിലെ മുഴുവൻ ബ്രാഞ്ചുകളിലും ഏജന്റുമാരുടെ സംഘടനകളുടെ സംയുക്ത സമരസമിതി പ്രതിഷേധ സമരം നടത്തി. കാസർകോട്‌ ബ്രാഞ്ചിൽ കൂക്കൻ ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. സി ഡി നായർ അധ്യക്ഷനായി. പി ബാലകൃഷ്‌ണൻ, പി എം ഭാസ്‌കരൻ, കെ ശ്രീധരൻ, ശ്രീമതി സദാനന്ദൻ, എം ഭാസ്‌കരൻ, ശിവാനന്ദ റാവു,  പ്രകാശ്‌ നായ്‌ക്‌, കുഞ്ഞികൃഷ്‌ണൻ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട്‌  ടി ടി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. കെ മാധവൻ നായർ, പി വി ബാലകൃഷ്‌ണൻ, എ ടി നാരായണൻ, കെ സന്തോഷ്‌കുമാർ, കെ ചന്ദ്രൻ, എക്കാൽ വിജയൻ, ടി രാജൻ, ഇന്ദിര, സുകുമാരൻ പനയാൽ എന്നിവർ സംസാരിച്ചു. നീലേശ്വരത്ത്‌ എക്കാൽ വിജയൻ ഉദ്‌ഘാടനം ചെയ്‌തു. കെ ബാലകൃഷ്‌ണൻ, ടി ടി ബാലചന്ദ്രൻ, പി വി ചന്ദ്രൻ, പി പ്രഭാകരൻ, എ അശോക്‌കുമാർ, കെ പത്മനാഭൻ കെ രത്നാമണി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top