08 December Wednesday

തച്ചങ്ങാട് സ്‌കൂൾ 
ചാമ്പ്യന്മാർ

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021
തച്ചങ്ങാട് 
ജില്ലാ ടെന്നിക്കോയ്‌ ചാമ്പ്യൻഷിപ്പിൽ 16 പോയിന്റുമായി തച്ചങ്ങാട് ഹയർസെക്കൻഡറി  സ്‌കൂൾ ഓവറോൾ ചാമ്പ്യന്മാരായി.13 പോയിന്റ്‌ നേടിയ യുവശക്തി അരവത്തിനാണ് രണ്ടാംസ്ഥാനം. തച്ചങ്ങാട് സ്‌കൂളിൽ നടന്ന ചാമ്പ്യൻഷിപ്പ് പഞ്ചായത്ത് പ്രസിഡന്റ്  എം കുമാരൻ ഉദ്ഘാടനം ചെയ്തു പഞ്ചായത്തംഗം എ മണികണ്ഠൻ അധ്യക്ഷനായി. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്  പി പി അശോകൻ,  ജില്ലാ സെക്രട്ടറി കെ വി ബിജു, കുഞ്ഞബ്ദുള്ള മവ്വൽ,  ഉണ്ണികൃഷ്ണൻ പൊടിപ്പളം, വി വി സുകുമാരൻ, കെ വി ഗോപാലൻ, ടി വി നാരായണൻ, പി മോഹനൻ, അനിത രാധാകൃഷ്ണൻ എന്നിവർ  സംസാരിച്ചു.  
ടി ധനഞ്ജയൻ  സ്വാഗതവും  നിഷാന്ത് കുമാർ നന്ദിയും  പറഞ്ഞു. സമാപന ചടങ്ങിൽ ഡിവൈഎസ്‌പി കെ ദാമോദരൻ സമ്മാനം നൽകി. കൈക്കോട്ടുകടവിൽ നവമ്പർ 13, 14 തീയതികളിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിന്റെ പരിശീലന  ക്യാമ്പിലേക്കുള്ള കായിക താരങ്ങളെ  ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top