17 July Wednesday

അശോകിന്റെ കൊലപാതകത്തിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

ഡിവൈഎഫ്ഐ തിരുനെൽവേലി ജില്ലാ ട്രഷറർ അശോകിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച‌് ചെറുവത്തൂരിൽ നടന്ന പ്രകടനം

കാസർകോട‌്
അയിത്തത്തിനും അന്ധവിശ്വാസങ്ങൾക്കും  എതിരായ പോരാട്ടത്തിന‌് നേതൃത്വം നൽകിയ ഡിവൈഎഫ്ഐ തമിഴ്നാട് തിരുനെൽവേലി ജില്ലാ ട്രഷറർ അശോകിനെ കൊലപ്പെടുത്തിയതിൽ യുവജന പ്രതിഷേധം.  ദേശീയ പ്രതിഷേധദിനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.  
വഴിനടക്കുന്നതുമായി ബന്ധപ്പെട്ട് സവർണ ജാതിക്കാരുടെ വിലക്കിനെതിരെ   ശബ്ദമുയർത്തിയതിനാണ് അശോകിനെ ആക്രമിച്ച്‌ കൊലപ്പെടുത്തിയത്‌. ചെറുവത്തൂരിൽ  ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉദ്ഘാടനം ചെയ്തു. കെ പി വിജയകുമാർ അധ്യക്ഷനായി. കെ അഭിരാം, ആർ റെജി, കെ വി അനീഷ് എന്നിവർ സംസാരിച്ചു. രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ് ഉദ്ഘാടനം ചെയ‌്തു. വിപിൻ കാറ്റാടി അധ്യക്ഷനായി. എം വി രാഘവൻ, ഹരിത നാലപ്പാടം, ഗിനീഷ് വെള്ളിക്കോത്ത് എന്നിവർ സംസാരിച്ചു. എൻ പ്രിയേഷ് സ്വാഗതം പറഞ്ഞു. കാലിക്കടവിൽ ബ്ലോക്ക് സെക്രട്ടറി കെ കനേഷ് ഉദ്ഘാടനം ചെയ്തു. കെ പി സുജിത്ത്, എം വി സുജിത്ത്, കെ വി ഉമേഷ്, കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു. 
നീലേശ്വരത്ത‌് ബ്ലോക്ക് സെക്രട്ടറി കെ എം വിനോദ് ഉദ്ഘാടനം ചെയ്തു. കെ മണി അധ്യക്ഷനായി. കെ സനു മോഹൻ, കെ വി ശ്യാംചന്ദ്രൻ, പി വി ജയൻ, എൻ വി സുമേഷ് എന്നിവർ സംസാരിച്ചു. എം വി രതീഷ് സ്വാഗതം പറഞ്ഞു. 
പനത്തടിയിൽ ജില്ലാ ജോ. സെക്രട്ടറി ഷാലു മാത്യു ഉദ്ഘാടനം ചെയ‌്തു. സുരേഷ് വയമ്പിൽ, വി സുരേഷ് എന്നിവർ സംസാരിച്ചു. കുമ്പളയിൽ ജില്ലാ കമ്മിറ്റിയംഗം സജിതാ റായ് ഉദ്ഘാടനം ചെയ്തു. പി രഞ്ജിത്ത് അധ്യക്ഷനായി. മണികണ്ഠൻ, സച്ചിൻ രാജ് എന്നിവർ സംസാരിച്ചു. മുഹമ്മദ് നാസറുദ്ദീൻ സ്വാഗതം പറഞ്ഞു. കാസർകോട‌് പാടിയിൽ പ്രതിഷേധജ്വാല തെളിയിച്ചു.
 
 
പ്രധാന വാർത്തകൾ
 Top