19 July Friday

കൂടുതൽ കുട്ടികൾ കാസർകോട്‌ ഉപജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019
കാസർകോട്‌
എൽപി, യുപി സ്‌കൂളുകളിലായി ഇത്തവണ പൊതുവിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികളെത്തിയത്‌ കാസർകോട്‌ ഉപജില്ലയിൽ. 15,295 കുട്ടികൾ പൊതുവിദ്യാലയത്തിലും 3016 പേർ അൺഎയ്‌ഡഡ‌് സ്‌കൂളുകളിലും പ്രവേശനം നേടി. പൊതുവിദ്യാലയങ്ങളിൽ കഴിഞ്ഞവർഷത്തേക്കാൾ 874 പേരാണ്‌ കൂടുതലായെത്തിയത്‌. ഇതിൽ 365 പേർ സർക്കാർ സ്‌കൂളുകളെയാണ്‌ തെരഞ്ഞെടുത്തത്‌. അൺഎയ്‌ഡഡ്‌ മേഖലയിൽ കുട്ടികൾ ഏറ്റവും കുറഞ്ഞതും കാസർകോട്‌ ഉപജില്ലയിലാണ്‌. 204 പേരാണ്‌ കഴിഞ്ഞവർഷത്തേക്കാൾ കുറവ്‌. 
കാഞ്ഞങ്ങാട്‌ വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്‌കൂളുകളിൽ കഴിഞ്ഞവർഷത്തേക്കാൾ 950 കുട്ടികൾ കൂടുതലായെത്തി. 1003 കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ വർധിച്ചപ്പോൾ അൺഎയ്‌ഡഡ്‌ മേഖലയിൽ 53 കുട്ടികളുടെ കുറവുണ്ടായി. സർക്കാർ സ്‌കൂളുകളിലാണ്‌ വർധന കൂടുതലുള്ളത്‌. 979 കുട്ടികളാണ്‌ കഴിഞ്ഞവർഷത്തേക്കാൾ കൂടുതലെത്തിയത്‌. കാസർകോട്‌ വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്‌കൂളുകളിൽ  825 കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ വർധിച്ചപ്പോൾ അൺഎയ്‌ഡഡ്‌ മേഖലയിൽ 675 കുട്ടികളുടെ കുറവുമുണ്ടായി. സർക്കാർ സ്‌കൂളുകളിൽ 720 കുട്ടികളാണ്‌ വർധിച്ചത്‌.
പ്രധാന വാർത്തകൾ
 Top