18 February Monday

മഴവെള്ളക്കൊയ്ത്തിന് സതീശന്റെ തടയണകള്‍

വെബ് ഡെസ്‌ക്‌Updated: Friday Jun 16, 2017
കാഞ്ഞങ്ങാട് > മഴവെള്ളം സംരക്ഷിക്കാന്‍ വേറിട്ട വഴിയൊരുക്കി ആയംപാറ കോളനിയിലെ യുവ കര്‍ഷകന്‍  സതീശന്‍. ആയംപാറ-ആയംകടവ് റോഡരികിലാണ് മഴവെള്ള കൊയ്ത്തിന് സതീശന്‍ തടയണകളൊരുക്കിയത്. ഗ്രാമീണ റോഡരികില്‍ തടയണകളൊരുക്കി വെള്ളം ഭൂമിയിലേക്ക് ഒഴുക്കിവിട്ടാല്‍ വേനലില്‍ നെട്ടോട്ടമോടേണ്ടി വരില്ലെന്ന ചിന്തയില്‍നിന്നാണ് ഈ ആശയം ഉദിച്ചത്. കുത്തിയൊലിച്ചുവരുന്ന മഴവെള്ളത്തെ റോഡിലേക്ക് കവിഞ്ഞുമറിയാതെ തടഞ്ഞ് നിര്‍ത്തി മണ്ണിലേക്ക് ഒഴുക്കുകയാണ് സതീശന്റെ ലക്ഷ്യം. ഓവുചാലിലൂടെ എത്തുന്ന മഴവെള്ളം തന്റെ സ്ഥലത്തേക്ക് ഒഴുക്കി വിടുന്നത് സതീശന്റെ പതിവ് പരിപാടിയാണ്. വേനലില്‍ വെള്ളത്തിന് ക്ഷാമമുണ്ടാകാറില്ലെന്ന് സതീശന്‍ പറഞ്ഞു. 
ജലസംരക്ഷണത്തില്‍ ബോധവല്‍ക്കരണ ക്ളാസും സതീശന്‍ നടത്തുന്നുണ്ട്. കഴിഞ്ഞവേനലില്‍  ടാപ്പിലൂടെ അധികം വെള്ളം പാഴാകുന്നത് ഒഴിവാക്കാന്‍ മാലമുത്ത് ടാപ്പിനകത്ത് നിക്ഷേപിക്കുന്ന വിദ്യയും ഇദ്ദേഹം പ്രചരിപ്പിച്ചു. ടാപ്പിനകത്ത് മുത്ത് നിക്ഷേപിച്ചാല്‍ ആവശ്യത്തിനേ വെള്ളം പുറത്ത് വരൂ. സ്കൂളുകളിലും ഓഡിറ്റോറിയങ്ങളിലുമുള്ള ടാപ്പുകളില്‍ മാലമുത്ത് പരീക്ഷണം നടത്തിയിരുന്നു 
പ്രധാന വാർത്തകൾ
 Top