25 September Saturday

ചെറുവത്തൂരിൽ മാലിന്യ 
സംസ്കരണ പിറ്റ്‌ സ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

ചെറുവത്തൂർ പഞ്ചായത്ത് ക്ലീൻ ഗ്രീൻ ആൻഡ്‌ ബ്യൂട്ടി പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്‌കരണ സോക്ക്‌പിറ്റ്‌ 
 പ്രസിഡന്റ്‌ സി വി പ്രമീള സ്ഥാപിക്കുന്നു.

ചെറുവത്തൂർ 

പഞ്ചായത്ത് ക്ലീൻ ഗ്രീൻ ആൻഡ്‌ ബ്യൂട്ടി  പദ്ധതിയുടെ ഭാഗമായി മുഴുവൻ വീടുകളിലും ദ്രവ മാലിന്യ സംസ്കരണ സോക്ക് പിറ്റുകൾ സ്ഥാപിക്കും. കിഴക്കേമുറി പൊതുജന വായനശാലയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി വി പ്രമീള ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ്‌ പി വി രാഘവൻ അധ്യക്ഷനായി. കെ പ്രദീപൻ, കെ രമണി, സി വി ഗിരീഷ്, വി വി സുനിത, സന്തോഷ്‌ കുമാർ, കെ ബാലചന്ദ്രൻ, സി വി സജീവൻ, മുനീർ കോട്ടിക്കുളം, കെ ഭാസ്‌കരൻ എന്നിവർ സംസാരിച്ചു.  എ കെ മനോജ്‌ കുമാർ സ്വാഗതവും എം രാമചന്ദ്രൻ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top