24 October Thursday

ബംഗാളിലെ പൊലീസ്‌ ഭീകരത ജില്ലയിൽ ശക്തമായ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019
കാഞ്ഞങ്ങാട്
തൊഴിലില്ലായ്മയ്‌ക്കെതിരെ കൊൽക്കത്തയിൽ ഇടത് വിദ്യാർഥി–- -യുവജന സംഘടനകൾ നടത്തിയ പ്രതിഷേധത്തിന് നേരെ മമതയുടെ പൊലീസ് നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച്  ഡിവൈഎഫ്ഐ ബ്ലോക്ക്‌കമ്മിറ്റികൾ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട്  ബ്ലോക്ക്‌ കമ്മിറ്റി നേതൃത്വത്തിൽ കുന്നുമ്മലിൽ നിന്നാരംഭിച്ച പ്രകടനം കാഞ്ഞങ്ങാട് നഗരത്തിൽ സമാപിച്ചു. പ്രതിഷേധ പൊതുയോഗം  ജില്ലാപ്രസിഡന്റ് പി കെ നിഷാന്ത് ഉദ്ഘാടനം ചെയ്തു. വിപിൻ കാറ്റാടി അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗം കെ സബീഷ്, ജില്ലാകമ്മിറ്റി അംഗങ്ങളായ രതീഷ് നെല്ലിക്കാട്, ഹരിത നാലപ്പാടം, വി ഗിനീഷ്  എന്നിവർ സംസാരിച്ചു. പ്രിയേഷ് കാഞ്ഞങ്ങാട് സ്വാഗതം പറഞ്ഞു.
കാസർകോട്‌ പുതിയ ബസ്‌സ്റ്റാൻഡ്‌ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം പഴയ ബസ്‌സ്റ്റാൻഡിൽ സമാപിച്ചു. പി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സുഭാഷ്‌ പാടി അധ്യക്ഷനായി. കെ എച്ച്‌ സവാദ്, സജിത എന്നിവർ സംസാരിച്ചു. കെ ഹരീഷൻ സ്വാഗതം പറഞ്ഞു. കുണ്ടംകുഴിയിൽ  ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി സി പ്രകാശ് ഉദ്‌ഘാടനം ചെയ്തു. അനിൽ കക്കോട്ടമ അധ്യക്ഷനായി.  അപ്പൂസ് സ്വാഗതം പറഞ്ഞു.
കാലിക്കടവിൽ കെ കനേഷ്, എം വി സുജിത്ത്, കെ പി സുജിത്ത്, കെ വി സുമേഷ് എന്നിവർ സംസാരിച്ചു. ഒടയംചാലിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ഷാലു മാത്യു ഉദ്ഘാടനം ചെയ്‌തു. സനീഷ് അധ്യക്ഷനായി. സച്ചിൻ ഗോപു, മധു കോളിയാർ,  പ്രജിത്ത്, രഘുനാഥ്, കോടോം   രാഹുൽ, സി സി സണ്ണി എന്നിവർ സംസാരിച്ചു. സുരേഷ് വയമ്പ് സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top