20 September Sunday

ജില്ലാ പൊലീസ്‌ മേധാവി നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 15, 2020
കാസർകോട്
ഓഫീസിലെ ജീവനക്കാരനായ സിവിൽ പൊലീസ്‌ ഓഫീസർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ജില്ലാ പൊലീസ്‌ മേധാവി ഡി ശിൽപ നിരീക്ഷണത്തിൽ പോയി. 
മേധാവിയുടെ ഡ്രൈവറും മറ്റൊരു പൊലീസുകാരനും നിരീക്ഷണത്തിൽ പോയി. ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഒരു പൊലീസുകാരന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി  സമ്പർക്കത്തിലുള്ള പയ്യന്നൂർ സ്വദേശിക്കാണ്‌ വെള്ളിയാഴ്‌ച രോഗം സ്ഥിരീകരിച്ചത്‌.  ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 32 ആയി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top