24 July Saturday

ഫുട്‌ബോൾ കളിക്കാം; വീടിന്റെ മട്ടുപ്പാവിൽ

പി മഷൂദ്Updated: Tuesday Jun 15, 2021

വീടിന്റെ മച്ചിൻ പുറത്ത്‌ ഒരുക്കിയ ഫുട്‌ബോൾ ടർഫ്‌.

തൃക്കരിപ്പൂർ

കോവിഡ്‌ കാലത്ത്‌ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും വ്യായാമത്തിനും വീടിന്റെ മച്ചിൻപുറത്ത്‌  ഫുട്ബോൾ മൈതാനമൊരുക്കി ചന്തേരയിലെ സയ്യിദ് ഖാസിം തങ്ങൾ. 
വീടുകളുടെ ഇന്റീരിയൽ നിർമ്മാണ കരാറുകാരൻ കൂടിയായ തങ്ങൾ വീടിന്റെ മേൽഭാഗം പൂർണ്ണമായും കളിസ്ഥലമാക്കി.  2200 ചതുര അടി വിസ്തീർണ്ണമുള്ള വീടിന്‌ മുകളിൽ 1700 ചതുരശ്ര അടിയിലാണ് സിന്തറ്റിക്ക് ടർഫ് നിർമ്മിച്ചത്. റബറും പ്ലാസ്റ്റിക്കും ഉപയോഗിച്ചു കൃത്രിമ പുൽതകിടിയും  മൂന്ന് ഗോൾ വലയങ്ങളും കുമ്മായ വരയും മുകളിൽ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമാനമായ ഫോൾഡിംഗും റൂഫും നാല് ഭാഗവും 15 അടി ഉയരത്തിൽ മറയും ഒരുക്കി. 
മഴയായാലും വെയിലായാലും ഈ മൈതാനത്ത്‌ പന്ത് തട്ടാനാകും. കുട്ടികളെ വീടുകളിൽ തളച്ചിടുന്നത് വിഷാദ രോഗങ്ങൾക്കും മറ്റു ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് കണ്ടാണ് മച്ചിൻപുറം കളി സ്ഥലമാക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top