18 June Friday
അതീവ ജാഗ്രത

ചുഴലിക്കാറ്റ്‌: കൺട്രോൾ റൂം തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
കാസർകോട്‌ 
അറബിക്കടലിൽ രൂപം കൊണ്ട ന്യുനമർദം  24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്ന കാലാവസ്ഥാ വകുപ്പ്‌  മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ  ജില്ലയിൽ അതീവ ജാഗ്രത. നാല് താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. കലക്ടറേറ്റിലും കൺട്രോൾ റൂം പ്രവർത്തിക്കുന്നു. ഏതു സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാൻ പോലീസ്, ഫയർഫോഴ്സ് എന്നിവയ്ക്കും നിർദ്ദേശം നൽകി.  30 അംഗങ്ങളുള്ള ദേശീയ ദുരന്തനിവാരണ സേനയെ നിയോഗിച്ചിട്ടുണ്ടെന്നും  കലക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു. 
നാലു മീറ്റർ വരെ തിരമാല ഉയരുമെന്ന മുന്നറിയിപ്പുള്ളതിനാൽ ജനവാസ മേഖല ഉൾപ്പെടുന്ന മുസോഡി, ചേരങ്കൈ, കാപ്പിൽ, അഴിത്തല തൈക്കടപ്പുറം തുടങ്ങിയ തീരദേശ പ്രദേശങ്ങളിൽ അതീവ ജാഗ്രത പാലിക്കാൻ റവന്യു, ഫിഷറീസ്, തീരദേശ പോലീസ് എന്നിവർക്ക് നിർദ്ദേശം നൽകി.തദ്ദേശ  സ്ഥാപനങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങണമെന്നും നിർദേശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top