25 June Tuesday

ബസ‌്ഡ്രൈവര്‍ക്ക് 2000 രൂപ പിഴ

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019
കാഞ്ഞങ്ങാട് 
 ഓടുന്ന ബസിന്റെ ടയർപൊട്ടി യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ ബസ‌്ഡ്രൈവർക്ക് 2000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ. 
മാലക്കല്ല് മറുതപ്പറമ്പിൽ ഹൗസിൽ സിനിൽ ജോസഫിനാണ് (35) ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ശിക്ഷ വിധിച്ചത്. 2018 ഓഗസ്റ്റ് 18 ന് രാവിലെ 11.15 ന് കോട്ടപ്പാറയിലുണ്ടായ അപകടത്തിൽ അയ്യങ്കാവ് മണിക്കല്ല് ഹൗസിലെ കെ കെ നാരായണനാണ് (51) പരിക്കേറ്റത്. വിമുക്തഭടനും പൂടംകല്ല് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ സെക്യൂരിറ്റി ജീവനക്കാരനുമായ നാരായണൻ മകൻ പ്രവീണിനൊപ്പം മാവുങ്കാലിലെ മിലിട്ടറി ക്യാന്റീനിലേക്ക് പോകുന്നതിനിടെയാണ് അപകടം. 
ബസിന്റെ ടയറിന്റെ മഡ്ഗാർഡിന് മുകളിലെ സീറ്റിലായിരുന്നു ഇദ്ദേഹം. ടയർ പൊട്ടിയപ്പോൾ മഡ്ഗാർഡ് ചിതറി  താഴേക്കു വീഴുകയായിരുന്നു.
വലതുകാലിന്റെ എല്ലു പൊട്ടി ചികിത്സതേടി. തൊട്ടടുത്ത സീറ്റിലിരുന്ന ഗണേശനും ഗുരുതരമായി പരിക്കേറ്റ് മംഗലാപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
പ്രധാന വാർത്തകൾ
 Top