19 March Tuesday

വനിതാ പാർലമെന്റ് വിജയിപ്പിക്കാൻ വനിതകളും

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

കല്യാശേരി മണ്ഡലം എൽഡിഎഫ് കൺവൻഷൻ പഴയങ്ങാടിയിൽ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

പൊയിനാച്ചി
എൽഡിഎഫ് സ്ഥാനാർഥി കെ പി സതീഷ് ചന്ദ്രന്റെ വിജയത്തിനായി വനിതകൾ രംഗത്തിറങ്ങണമെന്ന‌്   ഉദുമ നിയോജക മണ്ഡലം വനിതാ പാർലമെന്റ് അഭ്യർഥിച്ചു.  
പൊയിനാച്ചി രാജധാനി ഓഡിറ്റോറിയത്തിൽ   ജനാധിപത്യ മഹിളാ അസോസേയഷൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി വി പ്രീത ഉദ്ഘാടനം ചെയ്തു. എം ഗൗരി അധ്യക്ഷയായി. 
സ്ഥാനാർഥി കെ പി സതീഷ് ചന്ദ്രൻ,  സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു,  ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ,  ജനാധിപത്യ മഹിളാ അസോസിയേഷൻ  ജില്ലാ പ്രസിഡന്റ‌് എം സുമതി,  സംസ്ഥാന കമ്മിറ്റി അംഗം എം ലക്ഷ്മി, ഓമനാ രാമചന്ദ്രൻ, എം മിനി, എ പി ഉഷ, വി ഗീത, സുനു ഗംഗാധരൻ എന്നിവർ സംസാരിച്ചു. ജനാധിപത്യ മഹിളാ അസോസേയഷൻ ജില്ലാ സെക്രട്ടറി ഇ പത്മാവതി സ്വാഗതം പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top