19 January Sunday

വലിയപറമ്പ് പഞ്ചായത്തിൽ ലീഗ്‌ –-കോൺഗ്രസ്‌ പോര്‌ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അഴിമതി ആരോപണം

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019
തൃക്കരിപ്പൂർ
പഞ്ചായത്ത് പ്രസിഡന്റിനെതിരെ അഴിമതി ആരോപണവുമായി കെപിസിസി അംഗം. യുഡിഎഫ് ഭരിക്കുന്ന വലിയപറമ്പ് പഞ്ചായത്തിന്റെ  പ്രസിഡന്റ്‌ എം ടി അബ്ദുൾ ജബ്ബാറിനെതിരെയാണ് കോൺഗ്രസ് നേതാവ് കെ വി ഗംഗാധരൻ രംഗത്തെത്തിയത്. സിആർസെഡ്‌ നിയമം ചർച്ച ചെയ്യുന്നതിന് വെളളിയാഴ്ച പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിനിടെയാണ് വിവാദമായ ശബ്ദ രേഖ ഉൾകൊള്ളുന്ന സിഡി ഉയർത്തി  നേതാവ്‌ അഴിമതിയെക്കുറിച്ചു പറഞ്ഞത്‌. പുതുതായി നിർമ്മിക്കുന്ന റിസോർട്ടിനെതിരെ പരാതി നൽകിയാളുമായി  ഫോണിൽ പ്രസിഡന്റ സംസാരിച്ചതിന്റെ ശബ്ദ രേഖയായിരുന്നു സിഡിയിൽ.ഇത്‌  സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരത്തിലുള്ളതാണ്‌.  
പരാതി പിൻവലിച്ചാൽ റിസോർട്ടുടമയിൽ നിന്നും ആവശ്യമായത് വാങ്ങി തരാം എന്ന വാഗ്ദാനം നൽകുന്നതായിരുന്നു ശബ്ദരേഖ.  60,000 രൂപ ഉടമയിൽ നിന്നും വാങ്ങിതന്നാൽ പരാതിയിൽ നിന്ന്‌ പിൻവാങ്ങാമെന്നും പരാതി നൽകിയയാൾ ഫോണിലൂടെ പറയുന്നുണ്ട്‌.   ഗംഗാധരന്റെ വിവാദ പരാമർശം പിൻവലിക്കണമെന്ന് മുസ്ലിം ലീഗിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു എഴുന്നേറ്റതോടെ  യോഗം ബഹളത്തിൽ കലാശിച്ചു. മുസ്ലിം ലീഗ് –-കോൺഗ്രസ് നേതാക്കൾ നേർക്ക് നേർ രോഷപ്രകടനവും അസഭ്യവർഷവും ചൊരിഞ്ഞു.
പ്രധാന വാർത്തകൾ
 Top