20 November Wednesday

കോടിയേരി നാളെ കെ കെ ശൈലജയും എ സി മൊയ‌്തീനും ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019
മഞ്ചേശ്വരം
മന്ത്രിമാരായ കെ കെ ശൈലജയും  എ സി മൊയ‌്തീനും തിങ്കളാഴ‌്ച മണ്ഡലത്തിൽ പ്രചാരണത്തിന‌്. എ സി മൊയ്‌തീൻ  രാവിലെ പത്തിന‌് കുഞ്ചത്തൂർ, 11ന‌് വോർക്കാടി, 12ന‌് കൊടല മൊഗർ, 2.30ന‌് കൂടാൽ മെർക്കള, 3.30ന‌് ബാഡൂർ, 4.30ന‌് പുത്തിഗെ എന്നിവിടങ്ങളിൽ സംസാരിക്കും.  മന്ത്രി കെ കെ ശൈലജ തിങ്കളാഴ്‌ച രാവിലെ പത്തിന‌് മംബ്രാണ, 11ന‌് കുമ്പള, 12ന‌് വൈളിഗെ, പകൽ മൂന്നിന‌് ബായാർ, 4.30ന‌് പെർള എന്നിവിടങ്ങളിൽ സംസാരിക്കും. 15ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ  പ്രചാരണത്തിന‌് എത്തും. രാവിലെ പത്തിന‌് ബന്തിയോട‌്, പകൽ മൂന്നിന‌് മിയാപദവ‌്, വൈകിട്ട‌് 4.30ന‌് കുമ്പള ടൗൺ എന്നിവിടങ്ങളിലാണ‌് അദ്ദേഹം സംസാരിക്കുക. സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ 16ന‌് വൈകിട്ട‌് അഞ്ചിന‌് ഹൊസങ്കടിയിൽ ചേരുന്ന പൊതുയോഗത്തിൽ പ്രസംഗിക്കും.യുഡിഎഫിന്‌ വേണ്ടി എ കെ ആന്റണി,ഉമ്മൻചാണ്ടി എന്നിവർ തിങ്കളാഴ്‌ച മണ്ഡലത്തിൽ പ്രചാരണത്തിനെത്തും. വൈകിട്ട്‌ മൂന്നിന്‌ കുമ്പളയിൽ യുഡിഎഫ്‌ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യും.
പ്രധാന വാർത്തകൾ
 Top