30 October Friday

തപാൽവകുപ്പ്‌ വിളിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020
കാസർകോട്
കാസർകോട് പോസ്റ്റൽ ഡിവിഷനിൽ തപാൽ ലൈഫ് ഇൻഷുറൻസ് (പിഎൽഐ) ഗ്രാമീണ തപാൽ ഇൻഷുറൻസ് (ആർപിഎൽഐ.) ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി ഏജന്റുമാരെ നിയമിക്കുന്നു.
18 നും, 50 നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർക്കും, സ്വയം തൊഴിൽ ചെയ്യുന്നവർക്കും അപേക്ഷിക്കാം. 65 വയസ്സിൽ താഴെ പ്രായമുള്ള വിരമിച്ച കേന്ദ്ര- സംസ്ഥാന ജീവനക്കാരെ ഫീൽഡ് ഓഫീസർമാരായും നിയമിക്കും.അപേക്ഷകർ പത്താം ക്ലാസ് ജയിച്ചിരിക്കണം.
മുൻ ഇൻഷുറൻസ് ഏജന്റുമാർ, വിമുക്തഭടന്മാർ, വിരമിച്ച അധ്യാപകർ, കംപ്യൂട്ടർ അറിയുന്നവർ എന്നിവർക്ക് മുൻഗണന ഉണ്ടാകും. വയസ്, വിദ്യാഭ്യാസ യോഗ്യത, പാസ്പോർട്ട് സൈസ്  ഫോട്ടോ, എന്നിവയുടെ രണ്ട് വീതം കോപ്പി മൊബൈൽ നമ്പരുമടങ്ങുന്ന അപേക്ഷ ഈ മാസം 25 ന് മുമ്പ് നൽകണം.അപേക്ഷ അയക്കേണ്ട വിലാസം: സൂപ്രണ്ട് ഓഫ്   പോസ്റ്റോഫീസ് കാസർകോട്ഡിവിഷൻ, കാസർകോട് 671121.ഫോൺ. 04994- 230885, 230746.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top