കാഞ്ഞങ്ങാട്
ഒക്ടോബർ 23 ,24 ,25 തീയതികളിൽ കാഞ്ഞങ്ങാട് നടക്കുന്ന ഡിസ്ട്രിക്റ്റ് കോ–--ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ - കേരള (ബെഫി) യുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കാർഷിക- പരിസ്ഥിതി സെമിനാർ ഞായറാഴ്ച രാവണീശ്വരത്ത് നടക്കും .രാവണീശ്വരം ഗവ.ഹയർ സെക്കൻഡറി സ്കുൾ പരിസത്ത് വൈകിട്ട് മൂന്നിന് കെ കുഞ്ഞിരാമൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സി കെ പി പത്മനാഭൻ മുഖ്യ പ്രഭാഷണം നടത്തും. ടി ഗംഗാധരൻ ക്ലാസെടുക്കും. സംഘാടക സമിതി രൂപീകരിച്ചു.യോഗം എ കൃഷ്ണൻ ഉൽഘാടനം ചെയ്തു. പി ദാമോദരൻ അധ്യക്ഷനായി. ടി രാജൻ,എം ബാലകൃഷ്ണൻ, കെ രാജേന്ദ്രൻ, എ പവിത്രൻ, പി രാധാകൃഷ്ണൻ ,ടി ശശിധരൻ, കെ വി പ്രഭാവതി, പ്രകാശൻ മാക്കി, കെ ശശി, എന്നിവർ സംസാരിച്ചു. ഭാരവാഹികൾ. പി ദാമോദരൻ.(ചെയർമാൻ), കെ രാജേന്ദ്രൻ.(കൺവീനർ:)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..