26 September Saturday

പിലിക്കോട് പഞ്ചായത്തിലും കോവിഡ് ജാഗ്രത നിയന്ത്രണം കർശനമാക്കി

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

 

പിലിക്കോട്
സമീപ പഞ്ചായത്തുകളിൽ കോവിഡ് സമ്പർക്ക വ്യാപനം വർദ്ധിച്ചതിനെ തുടർന്ന് പിലിക്കോട് പഞ്ചായത്തിലും നിയന്ത്രണം കർശനമാക്കി. മാർക്കറ്റ്,  ക്ലോസ്ഡ് ഗ്രൂപ്പ്  പ്രതിനിധികളുടെ യോഗത്തിലാണ് നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ചത്. 
ഓട്ടോറിക്ഷാ, ചുമട്ട്       തൊഴിലാളികൾക്കും പ്രത്യേക ശുചി മുറി   ഒരുക്കും. കാലിക്കടവ് മത്സ്യ മാർക്കറ്റ് പ്രവർത്തനം രാവിലെ ഏഴ് മുതൽ ഒന്നുവരെ മാത്രമാണ്‌. മാവേലി സ്റ്റോർ, കടകൾ, ഷോപ്പുകൾ, പൊതു ഇടങ്ങൾ, ഹോട്ടലുകൾ, തട്ടുകടകൾ  എന്നിവിടങ്ങളിൽ  പ്രോട്ടോക്കോൾ പാലിക്കാത്തവർക്കെതിരെ  നടപടികൾ സ്വീകരിക്കും.
 ഓട്ടോ, ചുമട്ട്തൊഴിലാളിക ൾക്ക് കോവിഡ് പരിശോധ നടത്തും. 20 മുതൽ കാലിക്കടവ് ടൗണിൽ നിരീക്ഷണത്തിനായി   അംഗങ്ങളെ ഒരുക്കും. മാവേലി സ്റ്റോർ, പച്ചക്കറി കടകൾ മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അകലം പാലിക്കൽ,മാസ്ക് ധരിക്കൽ, സാനിറ്റൈസർ ഉപയോഗം എന്നിവ ഉറപ്പ് വരുത്തും. ചുമട്ട് തൊഴിലാളികളെ രണ്ട് ഗ്രൂപ്പുകളാക്കി പ്രത്യേക ഏരിയകളിൽ മാത്രം ജോലി ചെയ്യണം. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌  ടി വി ശ്രീധരൻ  അധ്യക്ഷനായി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top