21 August Wednesday
ദുരിതാശ്വാസ നിധി

സിപിഐ എം ഫണ്ട്‌ സമാഹരണത്തിന്‌ ആവേശത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019
കാസർകോട്‌
പ്രളയദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സിപിഐ എം നേതൃത്വത്തിൽ ആരംഭിച്ച ഫണ്ട്‌ സമാഹരണത്തിന്‌ ആവേശകരമായ തുടക്കം. കാസർകോട്‌ നഗരത്തിൽ പത്ത്‌ സ്‌ക്വാഡുകളായി ചൊവ്വാഴ്‌ച വൈകിട്ട്‌ നാലുമുതൽ ആറുവരെ ഫണ്ട്‌ സമാഹരിച്ചു. കാസർകോട്‌ പഴയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ, സംസ്ഥാനകമ്മിറ്റി അംഗം സി എച്ച്‌ കുഞ്ഞമ്പു എന്നിവരുടെ നേതൃത്വത്തിൽ ഫണ്ട്‌ സമാഹരിച്ചു. രണ്ട്‌ മണിക്കൂർകൊണ്ട്‌ 61,354 രൂപയാണ്‌ നഗരത്തിൽനിന്ന്‌ ദുരിതാശ്വാസ നിധിയിലേക്ക്‌ സമാഹരിച്ചത്‌. 
ജില്ലാകമ്മിറ്റി അംഗങ്ങളായ ടി കെ രാജൻ, എം സുമതി, ഏരിയാസെക്രട്ടറി കെ എ മുഹമ്മദ്‌ ഹനീഫ, എസ്‌എഫ്‌ഐ ജില്ലാസെക്രട്ടറി ആൽബിൻ മാത്യു, ടി എം എ കരീം, എ ജി നായർ, എം കെ രവീന്ദ്രൻ, എം രാമൻ, സി വി കൃഷ്‌ണൻ, കെ രവീന്ദ്രൻ, പി ശിവപ്രസാദ്‌, ജയലക്ഷ്‌മി, കെ ഭുജംഗഷെട്ടി, പി വി കുഞ്ഞമ്പു, കെ ഭാസ്‌കരൻ, അനിൽ ചെന്നിക്കര, എസ്‌ സുനിൽ എന്നിവർ നേതൃത്വം നൽകി. വിദ്യാനഗറിൽ 4500 രൂപ സമാഹരിച്ചു. പി ജാനകി, ടി ബാലകൃഷ്‌ണൻ, എം സി ശേഖരൻ നമ്പ്യാർ എന്നിവർ നേതൃത്വം നൽകി. ചെർക്കള ടൗണിൽ 15,764 രൂപ സമാഹരിച്ചു. എ ആർ ധന്യവാദ്‌, എ നാരായണൻ, ബൽരാജ്‌, ബഷീർ എന്നിവർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top