12 November Tuesday

കീഴൂർ ഫിഷറീസ് സ്റ്റേഷൻ പ്രവർത്തനം ഉടൻ ആരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019
ഉദുമ
കീഴൂർ ഫിഷറീസ് സ്റ്റേഷൻ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന്‌ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ അറിയിച്ചു. കെ കുഞ്ഞിരാമൻ എംഎൽഎയുടെ സബ്‌മിഷന്‌ മറുപടി നൽകുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 70 കിലോമീറ്റർ തീരദേശ മേഖലയിൽ ഇരുപതിനായിരത്തോളം കടൽ മത്സ്യതൊഴിലാളികൾ പരമ്പരാഗതമായി തൊഴിലെടുക്കുന്നു. മത്സ്യ ബന്ധനത്തിനിടയിൽ അപകടത്തിൽ പ്പെടുന്നവരെ രക്ഷിക്കാൻ നിലവിൽ ജില്ലയിൽ സംവിധാനമില്ല. ഇത് പരിഹരിക്കുന്നതിന് ചെമ്മനാട് പഞ്ചായത്തിലെ കീഴുരിൽ കാസർകോട് ഹാർബറിന് ചേർന്ന് ഫീഷറീസ് സ്റ്റേഷൻ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതിനായി കെട്ടിട നിർമ്മാണ പ്രവൃത്തി പൂർത്തീകരിച്ചു.   വൈദ്യുതി കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാക്കി. എന്നാൽ, സ്റ്റേഷന്റെ പ്രവർത്തനം ഇതുവരെ തുടങ്ങിയില്ല. മറൈൻ എൻഫോഴ്സ്മെന്റുമായി ചേർന്ന് അനധികൃത പ്രവർത്തനം നിരീക്ഷിക്കാൻ ഉപകരിക്കുന്ന ഫിഷറീസ് സ്റ്റേഷൻ പ്രവർത്തനം അടിയന്തരമായി തുടങ്ങണമെന്നും എംഎൽഎ  ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top