നീലേശ്വരം
അത്യുത്തര കേരളത്തിലെ ഉൾനാടൻ ജലഗതാഗത വിനോദസഞ്ചാര മേഖലക്ക് ഉണർവ് നൽകുന്ന നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിന്റെയും ടൂറിസം റോഡിന്റെയും നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കും. എട്ട് കോടി രൂപ ചെലവിൽ ടെർമിനലും 1.36 കോടിരൂപയ്ക്ക് ടൂറിസം റോഡിന്റെയും നിർമ്മാണ പ്രവൃത്തി ഈ മാസം ആരംഭിക്കുമെന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ ചെയർമാൻ പ്രൊഫ.കെ പി ജയരാജൻ അറിയിച്ചു. വടക്കൻ മേഖലയിലെ ഏറ്റവും വലിയ ഹൗസ് ബോട്ട് ടെർമിനലും ജില്ലയിലെ ഏക ഹൗസ് ബോട്ട് ടെർമിനലുമാണ് കോട്ടപ്പുറത്ത് യാഥാർഥ്യമാകുന്നത്.
കോട്ടപ്പുറം- അച്ചാംതുരുത്തി പാലം നിർമ്മാണ പ്രവർത്തി പൂർത്തിയായതോടെ നിർദ്ദിഷ്ഠ ടെർമിനലിലേക്കുള്ള റോഡ് സൗകര്യം തടസപ്പെട്ടതിനാൽ നിർമ്മാണ പ്രവർത്തി വൈകി.നഗരസഭ മുൻകൈയെടുത്ത് കോട്ടപ്പുറം ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്ത് നിന്നും പദ്ധതി സ്ഥലത്തേക്ക് സൗജന്യ സ്ഥലം ലഭ്യമാക്കി പുതുതായി ടൂറിസം റോഡിന് രൂപം നൽകി.തദ്ദേശവാസികളുടെ യോഗം വിളിച്ച് സ്ഥലം ലഭ്യമാക്കി. നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു കിലോമീറ്റർ ദൂരം റോഡ് നിർമിക്കുകയും ചെയ്തു. സ്ഥലം കരാർ ഏറ്റെടുത്ത സ്ഥാപനത്തിന് കൈമാറുകയും ചെയ്തു. ടെർമിനലിന്റെ നിർമാണം ഉൾനാടൻ ജലഗതാഗത വകുപ്പും ടൂറിസം റോഡിന്റെ നിർമ്മാണം ജില്ല നിർമ്മിതി കേന്ദ്രവുമാണ് ഏറ്റെടുത്തത്. രണ്ടു പ്രവൃത്തികളുടെയും കരാർ കാസർകോട് എംഎസ് ബിൽഡേഴ്സാണ് ഏറ്റെടുത്തത്.കോവളം - ബേക്കൽ ദേശീയ ജലപാത യാഥാർഥ്യമാകുമ്പോൾ കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിന്റ പ്രാധാന്യം വർധിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..