24 January Friday

പൗരത്വഭേദഗതി നിയമം കാഞ്ഞങ്ങാട്‌, നീലേശ്വരം നഗരസഭകൾ പ്രമേയം പാസാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

 കാഞ്ഞങ്ങാട്‌

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്‌ കാഞ്ഞങ്ങാട്‌, നീശേല്വരം നഗരസഭകളിൽ പ്രമേയം പാസാക്കി. ഭരണഘടനയുടെ അന്തസ്സത്തയ്‌ക്ക്‌ നിരക്കാത്തതും മതനിരപേക്ഷതയ്‌ക്ക്‌ മുറിവേൽപ്പിക്കുന്നതുമായ നിയമം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു . ജനങ്ങൾക്ക് തുല്യാവകാശം നൽകുന്ന ഭരണഘടനയ്ക്ക് വിരുദ്ധമാണ്‌ നിയമം. നീലേശ്വരം നഗരസഭയിൽ വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ കുഞ്ഞികൃഷ്ണൻ അവതാരകനായ പ്രമേയം യോഗം ഏക കണ്ഠമായി പാസാക്കി. കൗൺസിലർ എറുവാട്ട്മോഹനാണ് അനുവാദകൻ. കാഞ്ഞങ്ങാട‌് നഗരസഭാകൗൺസിൽ പ്രത്യേക യോഗം ചേർന്ന‌്  പൗരത്വ നിയമത്തിനെതിരായ പ്രമേയം പാസാക്കി. പ്രമേയാവതരണം കലക്കാനുള്ള  ബിജെപി കൗൺസിലർമാരുടെ  ശ്രമം ബഹളത്തിനിടയാക്കി.  ഭരണ -പ്രതിപക്ഷാംഗങ്ങളുടെ പിന്തുണയോടെ പ്രമേയം പാസാക്കി.  മുൻനിശ‌്ചയപ്രകാരം അംഗങ്ങളെയും ഉദ്യോഗസ്ഥരെയും കൈയേറ്റം ചെയ്യാനാണ‌് ബിജെപി അംഗങ്ങൾ  ശ്രമിച്ചത‌്.  പ്രമേയം അവർ കീറിയെറിഞ്ഞു.  ക്രമരഹിതമായി പെരുമാറുകയും യോഗം അലങ്കോലപ്പെടുത്തുകയുയും  ചെയ‌്തതിന‌് ബിജെപിയുടെ ആറു കൗൺസിലർമാരെ ആറു ദിവസത്തേക്ക‌് കൗൺസിലിൽനിന്ന‌് ചെയർമാൻ വി വി രമേശൻ സസ‌്പെൻഡ‌് ചെയ‌്തു. എച്ച‌് ആർ ശ്രീധരൻ, എച്ച‌് ആർ  സുകന്യ, എം ബൽരാജ‌്, സി കെ വത്സലൻ, ടി വി അജയകുമാർ നെല്ലിക്കാട്ട‌്, വിജയ‌് മുകുന്ദ‌്  എന്നീ കൗൺസിലർമാരെയാണ‌് സസ‌്പെൻഡ‌് ചെയ‌്ത‌ത‌്. തിങ്കളാഴ‌്ച പകൽ 3. 30നാണ‌് അടിയന്തര കൗൺസിൽ വിളിച്ചു ചേർത്തത‌്. ശനിയാഴ‌്ചയാണ‌് അറിയിപ്പ‌് നൽകിയതെന്നും അന്ന‌് രണ്ടാം ശനിയാഴ‌്ച അവധി ദിവസമായതിനാൽ അറിയിപ്പ‌് നൽകാൻ പാടില്ലെന്നുമായിരുന്നു ബിജെപി അംഗങ്ങളുടെ ആദ്യവാദം. 
യോഗം വിളിച്ചത‌് പ്രവൃത്തിദിവസമാണെന്നും 24 മണിക്കൂറിനു മുമ്പ‌് അടിയന്തര യോഗത്തിന്റെ അറിയിപ്പ‌് നൽകിയിട്ടുണ്ടെന്നും റൂളിങ‌് നൽകിയതോടെ പ്രമേയം അവതിപ്പിക്കുന്നതിനെതിരെയായി ബഹളം. ചർച്ചയിൽ പറയാനുള്ളത‌് പറയാമെന്ന ചെയർമാന്റെ നിർദേശം ചെവിക്കൊള്ളാൻ തയ്യാറായില്ല.  പ്രമേയം കീറിയെറിഞ്ഞുംഡയസ്സിൽ  ഇടിച്ചും ബഹളം തുടർന്നു.  സ്ഥിരം സമിതി അധ്യക്ഷൻ  മഹമ്മൂദ‌് മുറിയനാവി അവതരിപ്പിച്ച പ്രമേയം സ്ഥിരം സമിതി അധ്യക്ഷൻ എൻ ഉണ്ണിക്കൃഷ‌്ണൻ പിന്താങ്ങി.  
അസഹിഷ്‌ണുതയുടെ തെളിവ്‌: വി വി രമേശൻ
ഉദ്യോഗസ്ഥരെയും അംഗങ്ങളെയും കൈയേറ്റം ചെയ‌്തതിന‌് എന്തു നടപടി കൈക്കൊള്ളാൻ കഴിയുമെന്ന‌് ആലോചിച്ച‌് തീരുമാനിക്കുമെന്ന‌് ചെയർമാൻ വി വി രമേശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
രാജ്യമാകെ ബിജെപി തുടരുന്ന അസഹിഷ‌്ണുതയുടെ ഉദാഹരണമാണ‌് ഇന്ന‌് കാഞ്ഞങ്ങാട‌് നഗരസഭയിലും  കണ്ടതെന്ന‌് പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു.  മഹമ്മൂദ‌് മുറിയനാവി, എൻ ഉണ്ണികൃഷ‌്ണൻ, കെ മുഹമ്മദ‌്കുഞ്ഞി, സുമതി സുരേഷ‌്, സ്വതന്ത്രാംഗം എം റംഷീദ‌്, ഗംഗാരാധാകൃഷ‌്ണൻ, ടി വി ഭാഗീരഥി, അബ്ദുൾറസാക്ക‌് തായിലക്കണ്ടി തുടങ്ങിയവരും പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top