25 August Sunday

കോൺഗ്രസിന്റെ ബാങ്ക‌് മുസ്ലിംലീഗ് പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019
ചെർക്കള
ചെങ്കള  സഹകരണ ബാങ്ക്  കോൺഗ്രസിൽനിന്ന് മുസ്ലിംലീഗ് പിടിച്ചെടുത്തു. വെള്ളിയാഴ്ച നടന്ന പ്രസിഡന്റ‌് തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ബി കെ കുട്ടിയെ പരാജയപ്പെടുത്തി  ലീഗിന്റെ മുഹമ്മദ്കുഞ്ഞി കടവത്ത്  തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായിരുന്ന  കോൺഗ്രസ‌് നേതാവ‌്  ബാലകൃഷ്ണ വോർക്കൂടലുവിന്റെ നിര്യാണത്തെ തുടർന്നാണ്  തെരഞ്ഞെടുപ്പ് നടന്നത്. ഒമ്പതംഗ ഭരണസമിതിയിൽ കോൺഗ്രസിന്  അഞ്ചും മുസ്ലീം ലീഗിന് നാലും അംഗങ്ങളുണ്ടായിരുന്നു. പ്രസിഡന്റിന്റെ മരണത്തെ തുടർന്ന് അംഗസംഖ്യ തുല്യനിലയിലായി. പ്രസിഡന്റ‌് സ്ഥാനത്തെ ചൊല്ലി കോൺഗ്രസും ലീഗും തമ്മിലുണ്ടായ തർക്കം തീർക്കാൻ യുഡിഫ് ചെങ്കള പഞ്ചായത്ത് നേതൃതല യോഗം ചേർന്നെങ്കിലും അലസി പിരിഞ്ഞു. കോൺഗ്രസിന് വേണ്ടി ബി കെ കുട്ടി നാമനിർദേശക പത്രിക നൽകി. നിലവിലെ വൈസ് പ്രസിഡന്റായിരുന്ന മുഹമ്മദ്കുഞ്ഞി കടവത്ത് മുസ്ലിം ലീഗിന് വേണ്ടിയും പത്രിക നൽകി. യുഡിഎഫ് ജില്ലാ നേതൃത്വം വഴി  കോൺഗ്രസ‌് നേതാക്കൾ  ബാങ്ക് പിടിച്ചെടുക്കാനുള്ള  ലീഗിന്റെ ശ്രമം തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ലീഗ് ജില്ലാ നേതൃത്വവും  പിടിച്ചെടുക്കലിന‌് പച്ചക്കൊടി കാട്ടി. തെരഞ്ഞെടുപ്പിൽ മുസ്ലിം ലിഗിന് നാലും കോൺഗ്രസിന് നാലും വോട്ട‌് ലഭിച്ചു. തുടർന്ന് നറുക്കെടുപ്പിൽ മുസ്ലിം ലീഗ‌് സ്ഥാനാർഥി ജയിച്ചു.

 

പ്രധാന വാർത്തകൾ
 Top