20 February Wednesday
മഹിളാ അസോസിയേഷൻ ഉദുമ ഏരിയാ സമ്മേളനം

ദേവകിയമ്മ വധക്കേസിലെ പ്രതികളെ പിടികൂടണം

വെബ് ഡെസ്‌ക്‌Updated: Sunday Jan 13, 2019

മഹിളാ അസോസിയേഷൻ ഉദുമ ഏരിയാ സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം എൻ സുകന്യ ഉദ്ഘാടനം ചെയ്യുന്നു

 പാക്കം

പനയാൽ കാട്ടിയടുക്കത്തെ ദേവകിയമ്മ വധക്കേസിലെ  പ്രതികളെ ഉടൻ പിടികൂടണമെന്ന‌്  ജനാധിപത്യ മഹിളാ അസോസിയേഷൻ ഉദുമ ഏരിയാ സമ്മേളനം ആവശ്യപെട്ടു.   രണ്ടുവർഷം തികഞ്ഞിട്ടും  പ്രതികളെ തിരിച്ചറിയാൻ പോലും കേസ്വന്വേഷിക്കുന്ന   ക്രൈംബാഞ്ചിന‌് സാധിച്ചിട്ടില്ല. അതിനാൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച‌് പ്രതികളെ എത്രയും വേഗം  നിയമത്തിന‌് മുന്നിൽ കൊണ്ടുവരണം.  

പാക്കത്ത് ഗൗരി ലങ്കേഷ് നഗറിൽ സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം എൻ സുകന്യ ഉദ്ഘാടനം ചെയ‌്തു. പി ലക്ഷ‌്മി അധ്യക്ഷയായി. കെ കസ‌്തൂരി രക്തസാക്ഷി പ്രമേയവും വി ഇന്ദുലേഖ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി വി ഗീത പ്രവർത്തന റിപ്പോർട്ടും  ജില്ലാ സെക്രട്ടറി  ഇ പത്മാവതി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ‌് എം സുമതി, ട്രഷറർ പി സി സുബൈദ, പി ശ്യാമളാദേവി, എം ഗൗരി, കെ മണികണ‌്ഠൻ, പി മണിമോഹൻ, സിന്ധു പനയാൽ എന്നിവർ സംസാരിച്ചു. കെ വി ഭാസ‌്കരൻ സ്വാഗതവും കെ വി ജയശ്രീ നന്ദിയും പറഞ്ഞു.

 ഭാരവാഹികൾ: പി ലക്ഷ‌്മി (പ്രസിഡന്റ‌്), പി കെ മാധവി, കെ ക‌സ‌്തൂരി (വൈസ‌് പ്രസിഡന്റ‌്), വി ഗീത (സെക്രട്ടറി), സിന്ധു പനയാൽ, വി ഇന്ദുലേഖ (ജോയിന്റ‌് സെക്രട്ടറി), സി കെ സതി (ട്രഷറർ).

പ്രധാന വാർത്തകൾ
 Top