22 September Tuesday

ബിജെപി, കോൺഗ്രസ് പ്രവർത്തകർ സിപിഐ എമ്മിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020

 രാജപുരം

കോളിച്ചാലിൽ നിരവധി  ബിജെപി, കോൺഗ്രസ് പ്രവർത്തകർ സിപിഐ എമ്മിലേക്ക്്‌. കോളിച്ചാൽ  ചുഴിപ്പിലുള്ള പ്രവർത്തകരാണ്‌ കുടുംബസമേതം സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.  സജീവ  കോൺഗ്രസ്  പ്രവർത്തകനായ എം എസ് മുരളീധരൻ, രമാദേവി, ശ്രീകല, ബിജെപി  പ്രവർത്തകരായ കെ ആർ  വിജയൻ, വിഷ്ണു,  കുടുബാംഗങ്ങൾ  എന്നിവരാണ് പാർടി വിട്ടത്‌.  ബീംബുങ്കാൽ തട്ടിൽ ചേർന്ന യോഗത്തിൽ സിപിഐ എം  പനത്തടി ഏരിയാ സെക്രട്ടറി എം വി കൃഷ്ണൻ  പതാക നൽകി   ഹാരാർപ്പണം നടത്തി ‌ വരവേറ്റു.   
കെ പി സുരേഷ് അധ്യക്ഷനായി.  പി സുകുമാരൻ, ജി ശശിധരൻപിള്ള,   വിജയൻ, എ വി ശിവപ്രസാദ്, എം എസ് മുരളി എന്നിവർ സംസാരിച്ചു. ടി വേണുഗോപാൽ സ്വാഗതവും കെ യു രാജേഷ്‌ നന്ദിയും പറഞ്ഞു

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top